ബാഗ്ദാദ്: : ഇറാന് റവല്യൂഷണറി ഗാര്‍ഡ് മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാഖി കോടതിയുടെ അറസ്റ്റ് വാറന്റ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍, സുലൈമാനിയുടെ കൊലപാതകം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതിയാണ് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2020 ജനുവരിയിലാണ് സുലൈമാനിയടക്കം നിരവധി പേര് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: