Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍ എസ് എസ് ശാഖ, വ്യക്തി നിര്‍മ്മാണം, സര്‍ഗ്ഗാത്മക ന്യൂനപക്ഷം, രാഷ്‌ട്ര ബോധം, രാഷ്‌ട്ര പുന:സൃഷ്ടി… : ടി ആര്‍ സോമശേഖരന്‍ വിശദീകരിക്കുന്നു

വ്യക്തി നിര്‍മ്മാണം, സര്‍ഗ്ഗാത്മക ന്യൂനപക്ഷം, രാഷ്‌ട്ര ബോധം, രാഷ്‌ട്ര പുന:സൃഷ്ടി, ആര്‍ എസ് എസ് ശാഖ... പ്രമുഖ ചിന്തകനും ആര്‍ എസ് എസ് പ്രചാരകനുമായിരുന്ന ടി ആര്‍ സോമശേഖരന്‍ വിശദീകരിക്കുന്നു പൂര്‍ണ്ണമായ രാഷ്‌ട്ര പുന:സൃഷ്ടിയുടെ കലയാണ് ശാഖ.

Janmabhumi Online by Janmabhumi Online
Jan 9, 2021, 09:42 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം എന്താണെന്ന് ചോദിച്ചാല്‍, ഉത്തരം വ്യക്തി നിര്‍മ്മാണം എന്നായിരിക്കും. ഇത് പൂര്‍ണ്ണമായ ഉത്തരം ആണോ ? വ്യക്തി നിര്‍മ്മാണമാണ് എന്നു പറയുമ്പോള്‍ വ്യക്തി നിര്‍മ്മാണം എന്തിനാണ് എന്ന ചോദ്യം വരുന്നു. വ്യക്തി നിര്‍മ്മാണം എന്നത് ആത്യന്തികമായ ലക്ഷ്യമല്ല. അതിന് പിന്നെയൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യമെന്താണ് എന്നു നോക്കുമ്പോള്‍ അത് രാഷ്‌ട്ര നിര്‍മ്മാണമാണ്. സംഘത്തിന്റെ പ്രവര്‍ത്തനം എന്താണ് എന്നതിന്റെ പൂര്‍ണ്ണമായ ഉത്തരം വ്യക്തി നിര്‍മ്മാണത്തില്‍ക്കൂടി രാഷ്‌ട്ര നിര്‍മ്മാണം എന്നാണ്.

എന്താണ് രാഷ്‌ട്രം ? എന്താണ് രാഷ്‌ട്ര നിര്‍മ്മാണം ? രാഷ്‌ട്രമെന്നാല്‍ സാമാന്യമായൊരു ആശയം നമുക്കെല്ലാവര്‍ക്കുമുണ്ട്. ഭാരതം രാഷ്‌ട്രമാണ്, ചൈന രാഷ്‌ട്രമാണ്, ജപ്പാന്‍ രാഷ്‌ട്രമാണ്. ഇങ്ങനെ ലോകരാഷ്‌ട്രങ്ങളെ സംബന്ധിച്ച സങ്കല്‍പ്പം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ വാസ്തവത്തില്‍ എന്താണ് രാഷ്‌ട്രം ? ഭാരതത്തെ രാഷ്‌ട്രമാക്കുന്ന തത്വമെന്താണ് ? ജപ്പാനെ രാഷ്‌ട്രമാക്കുന്ന തത്വമെന്താണ് ? രാഷ്‌ട്രം രാഷ്‌ട്രമാവാന്‍ എന്തെങ്കിലും ലക്ഷണം ആവശ്യമാണോ ? എന്തെങ്കിലും വിശേഷ ഗുണം ആവശ്യമാണോ ? അതോ വെറുമൊരു കൂട്ടം ആളുകളെ രാഷ്‌ട്രം എന്നു വിളിക്കുമോ ? രാഷ്‌ട്രം എന്തായാലും ഒരാള്‍ക്കൂട്ടമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ആള്‍ക്കൂട്ടത്തെ രാഷ്‌ട്രമെന്ന് പറയാറില്ല, സമാജമെന്ന് പറയാറില്ല, സമൂഹമെന്നും പറയാറില്ല.

നാഗരികതകളുടെ ചരിത്രം

ഏതെങ്കിലും വിധത്തിലുള്ള ഏകത്വമുള്ള, വിശേഷ ലക്ഷണമുള്ള ജനവിഭാഗത്തെയാണ് സമൂഹം അല്ലെങ്കില്‍ രാഷ്‌ട്രം എന്നെല്ലാം നമ്മള്‍ വിളിക്കാറുള്ളത്. ഇതിനെ സംബന്ധിച്ച് ഒരുപാട് ചിന്തകള്‍ ഉണ്ടായിട്ടുണ്ട്. സിദ്ധാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളരെ ശ്രദ്ധേയമായ ഒരു സിദ്ധാന്തം വിശ്വവിഖ്യാതനായ അമേരിക്കന്‍ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബിയുടേതാണ്. ടോയന്‍ബിയുടെ ‘ഹിസ്റ്ററി ഓഫ് സിവിലൈസേഷന്‍സ്’ – നാഗരികതകളുടെ ചരിത്രം അത് വ്യക്തമാക്കുന്നു. നാഗരികത എന്ന് ടോയന്‍ബി പറയുമ്പോള്‍, നമ്മള്‍ നാഗരികത, സംസ്‌കാരം, പരിഷ്‌ക്കാരം എന്ന് വേര്‍തിരിച്ചു പറയുന്ന സങ്കല്‍പ്പം ടോയന്‍ബിയ്‌ക്കില്ല. അവിടെ ഒരു സങ്കല്‍പ്പമേ ഉള്ളൂ. നമ്മള്‍ സംസ്‌കാരം എന്ന് എന്തിനെയാണോ പറയുന്നത് അതിനെ തന്നെയാണ് സിവിലൈസേഷന്‍ എന്ന് ടോയന്‍ബി പറയുന്നത്. ഇവിടെ ടോയന്‍ബിയുടെ ചിന്തകളില്‍ കള്‍ച്ചര്‍, സിവിലൈസേഷന്‍ എന്ന വിഭജനം ഇല്ല. ‘സംസ്‌കാരങ്ങളുടെ ചരിത്രം’ ഇതാണ് അദ്ദേഹം എഴുതിയ പ്രമുഖമായ ഗ്രന്ഥം. അതില്‍ രാഷ്‌ട്രങ്ങളുടെ അസ്തിത്വത്തെ സംബന്ധിച്ച്, വ്യക്തിത്വത്തെ സംബന്ധിച്ച്, ഒരുപക്ഷേ ഏറ്റവും സുവ്യക്തമായ സിദ്ധാന്തം പറയുന്നു. അദ്ദേഹം പറയുന്നത് ഓരോ സമൂഹത്തിലും അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും കാരണമായ ഒരു ശക്തിയുടെ ബീജം ഉണ്ട്. ആ ശക്തിയുടെ ബീജം ആണ് അതിനെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും. ആ ശക്തിയുടെ ബീജത്തെ അറിയുന്ന ആളുകള്‍, അതെന്താണ് എന്ന് വ്യക്തമായി അനുഭവിച്ച് അറിഞ്ഞിട്ടുള്ള ആളുകള്‍, സമൂഹത്തെ പൂര്‍ണ്ണമായി പ്രചോദിപ്പിച്ച് ശക്തിയിലേക്കും വിജയത്തിലേക്കും നയിക്കാന്‍ പ്രാപ്തരാവുന്നു. ഈ ശക്തി ബീജത്തിന്റെ – അതിന് ഈഥോസ് (Ethos) എന്നാണ് അദ്ദേഹം പറയുന്ന പേര് – ജ്ഞാനത്തിനെ ക്രിയേറ്റിവിറ്റി (സര്‍ഗ്ഗാത്മകത) എന്നു വിളിക്കുന്നു.

സര്‍ഗ്ഗാത്മക ന്യൂനപക്ഷം

സര്‍ഗ്ഗാത്മകത ഉള്ള ന്യൂനപക്ഷം, സര്‍ഗ്ഗാത്മക ന്യൂനപക്ഷം. ന്യൂനപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് ചിന്ത. കാരണം എല്ലാ സമൂഹങ്ങളെയും എല്ലാക്കാലത്തും നയിച്ചിട്ടുള്ളത് ന്യൂനപക്ഷങ്ങളാണ്. ഭൂരിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ന്യൂനപക്ഷത്തിന്റേതാണ് എപ്പോഴും നേതൃത്വം. ആ ന്യൂനപക്ഷം എപ്പോഴാണോ സര്‍ഗ്ഗാത്മക ന്യൂനപക്ഷമായിരിക്കുന്നത്, ക്രിയേറ്റീവ് മൈനോറിറ്റി ആയിരിയ്‌ക്കുന്നത് ആ സമയത്ത് ആ രാഷ്‌ട്രത്തിന് മുന്നേറ്റമുണ്ടാകുന്നു. എല്ലാത്തരത്തിലുമുള്ള വളര്‍ച്ചയും വികാസവും ഉണ്ടാകുന്നു. ഈ മുന്നേറ്റത്തെ പ്രയാണം (Rally) എന്നു പറയുന്നു. എല്ലാ സമൂഹങ്ങളിലും ഇങ്ങനെ മുന്നേറ്റത്തിന്റേതായ, പ്രയാണത്തിന്റേതായ ഒരു കാലഘട്ടം കാണാം. Rallying Period. അതിന്റെ കാരണം ഈ സര്‍ഗ്ഗാത്മക ന്യൂനപക്ഷമാണ്. ഈ നയിയ്‌ക്കുന്ന ന്യൂനപക്ഷത്തിന് സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ടാല്‍ അതിനു പിന്നെ ജനങ്ങളെ പ്രേരിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ആ ന്യൂനപക്ഷത്തെ പ്രബല ന്യൂനപക്ഷം എന്ന് വിളിയ്‌ക്കുന്നു. നേതൃത്വം അവരുടെ കൈയ്യിലാണ്. അതുകൊണ്ട് അവര്‍ പ്രബലന്മാരാണ്. പക്ഷേ അവര്‍ക്ക് സര്‍ഗ്ഗ ശക്തിയില്ല. ഇങ്ങനെ സര്‍ഗ്ഗാത്മകതയില്ലാത്ത ന്യൂനപക്ഷം ബലം പ്രയോഗിച്ച് സമൂഹത്തെ നയിയ്‌ക്കാന്‍ നോക്കുന്നു. അവരാണ് പ്രബല ന്യൂനപക്ഷം അഥവാ ഡോമിനന്റ് മൈനോറിറ്റി. ഈ പ്രബല ന്യൂനപക്ഷത്തിന്റെ നേതൃത്വം എപ്പോഴാണോ ഉള്ളത് ആ സമയത്ത് സമൂഹത്തിന് ക്ഷയം ഉണ്ടാകുന്നു. മുന്നേറ്റം നിലയ്‌ക്കുന്നു. ഒരു വികാസവും ഇല്ലാതെ വരുന്നു. സമൂഹം മുരടിയ്‌ക്കുന്നു. അങ്ങനെ ആ സമൂഹത്തിന്റെ പ്രയാണം നിലച്ച് അത് പതനം എന്നു പറയുന്ന മറ്റൊരവസ്ഥയില്‍ എത്തുന്നു. Rout. അപ്പോള്‍ Rally, Rout പ്രയാണം, പതനം എന്നീ രണ്ട് അവസ്ഥകളില്‍ കൂടിയാണ് എല്ലാ സമൂഹങ്ങളും പൊയ്‌ക്കൊണ്ടിരിയ്‌ക്കുന്നത്. Rally മാത്രമായിട്ട് ഒരു സമൂഹത്തേയും കാണാന്‍ സാധിക്കില്ല. Rout മാത്രമായും ഒരു സമൂഹത്തേയും കാണാന്‍ സാധിക്കില്ല. Rally യും Rout ഉം മാറി മാറി വരും. അവ മാറിവരാന്‍ കാരണം ഈ നയിക്കുന്നവരുടെ സ്വഭാവമാണ്. നേതൃത്വത്തിന്റെ സ്വഭാവമാണ്. ഇങ്ങനെ എല്ലാ സമൂഹങ്ങളിലും Rally യും Rout ഉം മാറി മാറി വരും. ഏതെങ്കിലും സമൂഹത്തില്‍ പതനം ഉണ്ടായിട്ട് അങ്ങനെ പതിച്ചു കിടക്കുന്ന സമൂഹത്തെ അവിടെ നിന്ന് വീണ്ടും പ്രയാണത്തിലേക്ക് കൊണ്ടുപോകാന്‍ സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടാവുന്നില്ല എങ്കില്‍ ആ സമൂഹത്തില്‍ ശിഥിലീകരണം (Disintegration) എന്ന മറ്റൊരവസ്ഥയുണ്ടാകുന്നു. പതിച്ച് അധികം അങ്ങനെ കിടക്കാന്‍ കഴിയില്ല. കുറേക്കാലം പതിച്ചു കിടന്നാല്‍ ജീര്‍ണ്ണത ഉണ്ടാകും. ശിഥിലീകരണം തുടങ്ങും. അപ്പോള്‍ കുറേക്കാലം ഇങ്ങനെ ശിഥിലീകരണം എന്ന അവസ്ഥയില്‍ കിടക്കും. അതുകഴിഞ്ഞാലോ ? പിന്നെ ആ സമൂഹം തന്നെ മരിച്ചു പോകും. സമൂഹം ഇല്ലാതെയാവും. അതിന് മരണം എന്നല്ല ടോയന്‍ബി പറയുന്ന പേര്. സ്വയംഹത്യ.

സമൂഹങ്ങളുടെ സ്വയംഹത്യ

വാസ്തവത്തില്‍ സമൂഹത്തിന് മരിയ്‌ക്കേണ്ട ആവശ്യമില്ല. മനുഷ്യനെ പോലെ ക്ലിപ്തായുസ്സല്ല സമൂഹം. സമൂഹത്തിന് ലോകാവസാനം വരെ ജീവിയ്‌ക്കാന്‍ പറ്റും. മനുഷ്യനെ പോലെ തൊണ്ണൂറു വയസ്സും നൂറു വയസ്സും അല്ല സമൂഹത്തിന്റെ ആയുസ്സ്. പക്ഷേ ഏത് സമൂഹമാണോ അതിന്റെ പിടിപ്പു കേടു കൊണ്ട്, നേതൃ ദോഷം കൊണ്ട് ഇങ്ങനെ നശിച്ചു പോകുന്നത് ആ നാശത്തിന് പറയുന്ന പേര് ‘സൂയിസൈഡ് ഓഫ് സൊസൈറ്റീസ്’. സമൂഹങ്ങളുടെ സ്വയംഹത്യ. ഇങ്ങനെ മരിച്ചുപോയ ധാരാളം സമൂഹങ്ങളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. എല്ലാ മരണങ്ങളേയും വിശകലനം ചെയ്തു നോക്കിയാല്‍ ഈ മരണം സംഭവിച്ചത് ദീര്‍ഘകാലം ശിഥിലീകരണം എന്ന അവസ്ഥയില്‍ കിടന്ന് അതിന്റെ ഫലമായിട്ട് ഉണ്ടായതാണ്. അതുണ്ടാകാന്‍ കാരണം സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിന്റെ അഭാവം. എപ്പോഴും ഒരു സമൂഹത്തിന് ശക്തിയുണ്ടാകണമെങ്കില്‍ മുന്നേറ്റമുണ്ടാകണമെങ്കില്‍ അതിന് സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിന്റെ നേതൃത്വം ഉണ്ടായിരിയ്‌ക്കണം. സമൂഹങ്ങളുടെ പ്രാഥമികമായ ആവശ്യം ഒരു ക്രിയേറ്റീവ് മൈനോറിറ്റിയുടെ നേതൃത്വമാണ്. അതില്ലാതെ ഒരു സമൂഹത്തിനും മുന്നേറാന്‍ കഴിയില്ല. അപ്പോള്‍ എല്ലാ സമൂഹങ്ങളും ഈ സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിനു വേണ്ടി ആഗ്രഹിയ്‌ക്കുന്നു. നമ്മുടെ സമൂഹത്തെ നയിയ്‌ക്കാന്‍, നമ്മളെ ഈ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍, ഈ ജീര്‍ണ്ണതയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടാകണം എന്ന് സമൂഹങ്ങള്‍ ആഗ്രഹിയ്‌ക്കുന്നു. ഉപബോധത്തില്‍ തന്നെ ആഗ്രഹിച്ചു കൊണ്ടേ ഇരിയ്‌ക്കുകയാണ്. സബ്‌കോണ്‍ഷ്യസ് ആയിട്ട് ആഗ്രഹിച്ചു കൊണ്ടേ ഇരിയ്‌ക്കുകയാണ് നമുക്കിവിടെ സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിന്റെ നേതൃത്വം ഉണ്ടാകണം. ആഗ്രഹിച്ചാല്‍ ഉണ്ടാകുമോ ? പലപ്പോഴും ആഗ്രഹിച്ചാല്‍ ഉണ്ടാകാറില്ല. ആഗ്രഹിക്കുന്നതൊക്കെ ഉണ്ടാകാന്‍ തുടങ്ങിയാല്‍ പിന്നെ ജീവിതത്തില്‍ ദു:ഖം ഉണ്ടോ ? വിജയം മാത്രമേ ഉണ്ടാകൂ. ശക്തി മാത്രമേ ഉണ്ടാകൂ. പക്ഷേ അതല്ല ജീവിതത്തിന്റെ യാഥാര്‍ഥ്യം. നമ്മള്‍ ആഗ്രഹിയ്‌ക്കുന്നതു പോലും ജീവിതത്തില്‍ വന്നു ചേരാറില്ല. അപ്പോള്‍ സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടായി വരാന്‍ കാത്തിരിക്കുന്ന സമൂഹങ്ങള്‍ക്ക് പലപ്പോഴും നിരാശപ്പെടേണ്ടി വരും. വളരെക്കാലത്തേക്ക് ഒരുപക്ഷേ ഒരുകാലത്തും ഒരു സര്‍ഗ്ഗാത്മക ന്യൂനപക്ഷം സമൂഹത്തില്‍ ഉണ്ടായില്ല എന്ന് വരാം. അപ്പോള്‍ സമൂഹം മരണത്തിലേക്ക് പോകും. ഇതിനെന്താണ് പ്രതിവിധി ?

പ്രാര്‍ഥന ഫലിയ്‌ക്കുന്നത്.

സമൂഹങ്ങള്‍ സര്‍ഗ്ഗാത്മക ന്യൂനപക്ഷം വളര്‍ന്നു വരാന്‍ വേണ്ടി കാത്തിരിയ്‌ക്കുകയാണോ വേണ്ടത് ? സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടായി നമ്മളെ രക്ഷിക്കണം എന്ന് ആഗ്രഹിയ്‌ക്കുകയാണോ വേണ്ടത് ? അത് അധമന്മാരുടെ മനോഭാവമാണ്. ആഗ്രഹിയ്‌ക്കുക ആഗ്രഹിയ്‌ക്കുക ആഗ്രഹിയ്‌ക്കുക. പ്രാര്‍ഥിയ്‌ക്കുക. പ്രാര്‍ഥിച്ചാല്‍ എന്തു കിട്ടും ? ഈ പ്രാര്‍ഥന കേള്‍ക്കാനൊന്നും ആരുമില്ല. അതൊരു അന്ധവിശ്വാസമാണ്. പ്രാര്‍ഥിച്ചാല്‍ കേള്‍ക്കാന്‍ ആരോ ഉണ്ട്, അതനനുസരിച്ച് എല്ലാം ചെയ്തു തരും. ആരും കേള്‍ക്കില്ല. വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു പ്രാര്‍ഥന ഫലിക്കുന്നത് പ്രാര്‍ഥിക്കുന്ന ആളില്‍ നിന്നാണ്. ഞാനാണ് എന്റെ പ്രാര്‍ഥനയെ ഫലിപ്പിക്കുന്നത്. വേറെയാരും എന്റെ പ്രാര്‍ഥനക്ക് ഫലം തരാനില്ല. ഞാന്‍ ഫലിപ്പിച്ചാല്‍ ഫലിയ്‌ക്കും അല്ലെങ്കില്‍ ഫലിക്കില്ല. അപ്പോള്‍ പ്രാര്‍ഥന എന്നു പറയുന്നത് ഇത് ഇന്ന മാതിരി വരണം എന്ന എന്റെ സങ്കല്‍പ്പമാണ്. അപ്പോള്‍ എന്റെ സങ്കല്‍പ്പമാണെന്ന് അറിഞ്ഞുകൊണ്ട് ഞാന്‍ ചെയ്താല്‍ അതിന് പൂര്‍ണ്ണ ഫലമുണ്ടാവും. നേരെ മറിച്ച് ഫലം തരാന്‍ വേറെ ആരോ ഉണ്ട് എന്ന് വിചാരിച്ചാല്‍ അപ്പോള്‍ അതിന് ഫലമുണ്ടാവില്ല. അല്ലെങ്കില്‍ അല്പ ഫലം മാത്രം ഉണ്ടാകും. വിവേകാനന്ദ സ്വാമികളുടെ ഈ വാക്കുകള്‍ ‘പ്രാര്‍ഥന അവനവനില്‍ നിന്നാണ് ഫലിയ്‌ക്കുന്നത്’ എല്ലാവരും ഓര്‍ത്തിരിയ്‌ക്കേണ്ടതാണ്. ഇതാണ് പൗരുഷത്തിന്റെ രഹസ്യം. ഇതുള്ളവര്‍ക്ക് പൗരുഷമുണ്ടാകും. മറ്റേത് നമ്മള്‍ പൗരുഷം വിട്ടുകളയുകയാണ്. വേറെയാരെയോ ആശ്രയിയ്‌ക്കുന്നു. ആരോ നമുക്കെല്ലാം ചെയ്തു തരുന്നു എന്ന് വിചാരിയ്‌ക്കുന്നു. ഇപ്പോള്‍ നമ്മള്‍ ആ ശക്തിയിലേക്ക് പോകും. ചൈതന്യത്തിലേക്ക് പോകും. അപ്പോള്‍ പ്രാര്‍ഥന തന്നില്‍ നിന്നാണ് ഫലിയ്‌ക്കുന്നത്. പ്രാര്‍ഥന എന്നു പറഞ്ഞാല്‍ എനിക്കുവേണ്ടി അല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി ഞാന്‍ ചെയ്യുന്ന സങ്കല്‍പ്പം മാത്രമാണ്. അതെന്റെ സങ്കല്‍പ്പമാണെന്ന് എപ്പോള്‍ ഞാന്‍ അറിയുന്നുവോ അപ്പോഴാണ് പ്രാര്‍ഥനയ്‌ക്ക് പൂര്‍ണ്ണ ശക്തിയുണ്ടാവുന്നത്. അങ്ങനെ ഈ സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടാവാനായിട്ട് പ്രാര്‍ഥിയ്‌ക്കുക ഹോമം ചെയ്യുക ജപിയ്‌ക്കുക അതുകൊണ്ടൊന്നും സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടാവില്ല. സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടാകണം എന്ന ആവശ്യം അനിവാര്യവുമാണ്. ഈ ആവശ്യം പലരും കണ്ടിട്ടുണ്ട്. ടോയന്‍ബി മാത്രമല്ല പലരുമിത് വേറെ വാക്കുകളെ കൊണ്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന് പരിഹാരം ഉണ്ടാക്കിയത്, സര്‍ഗ്ഗാത്മക ന്യൂനപക്ഷം വരാന്‍ വേണ്ടി ആഗ്രഹിയ്‌ക്കുകയല്ല വേണ്ടത് സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ നമ്മള്‍ സൃഷ്ടിക്കുകയാണ് വേണ്ടത് എന്ന് ലോകത്തോട് ആദ്യമായി പറഞ്ഞത്, സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടാക്കി അത് പ്രവര്‍ത്തിപ്പിച്ച് വിജയിപ്പിച്ചു കാണിച്ചത് പരമപൂജനീയ ഡോക്ടര്‍ജിയാണ്.

സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിയ്‌ക്കാനുള്ള പദ്ധതി

ഡോക്ടര്‍ജി ഒരിയ്‌ക്കലും സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിനായി പ്രാര്‍ഥിച്ചിട്ടില്ല. രാഷ്‌ട്രത്തിന് വേണ്ടി ഞാനുണ്ടാക്കണം. ഞാനുണ്ടാക്കിയാല്‍ എന്നെപ്പോലെ മറ്റു പലരും ഉണ്ടാക്കും. അങ്ങനെ സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിയ്‌ക്കുക എന്ന ആശയം ഡോക്ടര്‍ജി മുന്നോട്ടു വച്ചു. ഇതാണ് ഡോക്ടര്‍ജി ചെയ്ത ഏറ്റവും വലിയ വിപ്ലവം. സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിയ്‌ക്കുക. ഇതിനു വേണ്ടി ഡോക്ടര്‍ജി ആരംഭിച്ച പദ്ധതിയ്‌ക്കാണ് ശാഖ എന്ന് പേര് പറയുന്നത്. അപ്പോള്‍ ശാഖ എന്നാല്‍ സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിയ്‌ക്കാനുള്ള പദ്ധതിയാണ്. സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടായിക്കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരമായി. അതാണിപ്പോള്‍ നടന്നു കൊണ്ടിരിയ്‌ക്കുന്നത്. ഇന്നു നമ്മള്‍ ഭാരതത്തില്‍ കാണുന്നത് ഡോക്ടര്‍ജി സൃഷ്ടിച്ച സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിന്റെ വിജയ ചരിത്രമാണ്. ഡോക്ടര്‍ജി സംഘം തുടങ്ങിയിട്ടില്ലായെങ്കില്‍ ഇന്ന് നമ്മളീ കാണുന്ന പരിവര്‍ത്തനം വരില്ലായിരുന്നു. അത് വരാന്‍ വഴിയില്ല. ഭാരതത്തിന്റെ ചരിത്രം എഴുതി വച്ച് നോക്കുമ്പോള്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. ഡോക്ടര്‍ജിയുടെ സംരംഭം മൂലം ഇതെല്ലാം ഉണ്ടായി. ഈ സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിക്കുക എന്ന ഈ പദ്ധതിയാണ് വാസ്തവത്തില്‍ ശാഖാ എന്നു പറയുന്ന പദ്ധതി. ഈ സര്‍ഗ്ഗാത്മക ന്യൂനപക്ഷം എന്ന ആശയം, ഞാന്‍ പറഞ്ഞല്ലോ ടോയന്‍ബിയുടെ പ്രത്യേകമായിട്ടുള്ള ഒരു വീക്ഷണമാണ്. ക്രിയേറ്റീവ് മൈനോരിറ്റി, അതുപോലെ തന്നെ ഈഥോസ്. പക്ഷേ ഈഥോസ് എന്ന ആശയം പുതിയതല്ല. ടോയന്‍ബിക്ക് ഒക്കെ എത്രയോ മുമ്പ്, യുഗങ്ങള്‍ക്ക് മുമ്പ് ഈ ആശയം ഉണ്ടായിരുന്നു. അത് ഭാരതത്തില്‍ ഉണ്ടായിരുന്നു. മറ്റ് പല രാഷ്‌ട്രങ്ങളിലും ഉണ്ടായിരുന്നു. ലോകത്തിലെ സംസ്‌ക്കാര സമ്പന്നരായ സമൂഹങ്ങളില്‍ എല്ലാം ഇതിനു തുല്യമായ ആശയം ഉണ്ടായിരുന്നു. അങ്ങനെ നമ്മുടെ ഭാരതത്തില്‍ ഒരാശയം ഉണ്ടായിരുന്നു. ഈഥോസിന് തുല്യമായിട്ടുള്ള ഒരാശയം. അതിന് സമാനാര്‍ത്ഥകമായ ഒരാശയം. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഏകാത്മ മാനവ ദര്‍ശനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ആ വാക്ക് ചിതി എന്നാണ്.

എന്താണ് ചിതി ?

ദീന്‍ ദയാല്‍ ഉപാദ്ധ്യായ എപ്പോഴും പറഞ്ഞിരുന്നത് രാഷ്‌ട്രങ്ങളുടെ ചിതിയെ സംബന്ധിച്ചിട്ടാണ്. ചിതിയാണ് പ്രധാനം. ചിതിയെയാണ് രക്ഷിക്കേണ്ടത്. ചിതിയെയാണ് അറിയേണ്ടത്. എന്താണ് ഈ ചിതി ? ചിതി എന്ന വാക്കിന് ചയനം ചെയ്യപ്പെട്ടത് എന്നാണ് അര്‍ത്ഥം. ചയനം ചെയ്യപ്പെട്ടതാണ്. മെനഞ്ഞുണ്ടാക്കുകയാണ്. കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കുക, പടുത്തുണ്ടാക്കുന്നതിനെയാണ് അവിടെ ചയനം എന്ന് വിളിക്കുന്നത്. അത് ഏതു തരത്തിലുള്ള സൃഷ്ടിക്കും പറയാം. ചയനം ചെയ്യുക എന്നു വച്ചാല്‍ സഞ്ചയിയ്‌ക്കുക. അക്യൂമുലേറ്റ് ചെയ്യുക. അതാണ് അര്‍ത്ഥം. ഇങ്ങനെ സഞ്ചയിക്കപ്പെട്ട എന്തോ ഒന്നാണ് ചിതി. എന്താണ് സഞ്ചയിക്കപ്പെട്ടത് ? ഭാരതത്തിന്റെ മൗലികമായ സിദ്ധാന്തം, ഈ ലോകത്തെ സംബന്ധിച്ച സിദ്ധാന്തം ഉണ്ട്. പലര്‍ക്കുമുണ്ട് ലോകത്തെ സംബന്ധിച്ച സിദ്ധാന്തം. പലതും തെറ്റായ സിദ്ധാന്തമാണ്. നമുക്ക് ഇവിടെ ശരിയായ ഒരു സിദ്ധാന്തമുണ്ട്. ജഗത്തിനെ സംബന്ധിച്ച്. മുഴുവന്‍ ജഗത്തിനെ സംബന്ധിച്ച്. തിയറി ഓഫ് ദി വേള്‍ഡ് അല്ലെങ്കില്‍ തിയറി ഓഫ് ദി യൂണിവേഴ്‌സ്. മുഴുവന്‍ ജഗത്തിന്റെ സിദ്ധാന്തം. ആ സിദ്ധാന്തം പറയുന്നത് നമ്മള്‍ അനുഭവിക്കുന്ന ഈ ജഗത്ത്, നമ്മള്‍ കൂടി ഉള്‍പ്പെടുന്ന ഈ ജഗത്ത്, ആദിയില്‍ ഒരൊറ്റ ബോധം മാത്രമായിരുന്നു. വേറൊന്നും ഉണ്ടായിരുന്നില്ല. ഒരു ബോധം. ഒരു കോന്‍ഷ്യസ്‌നെസ്. വേറൊന്നുമില്ല. അതിന് രൂപമില്ല, പേരില്ല ഒന്നുമില്ല. അങ്ങനെയൊരു വസ്തുവുണ്ട് എന്നു മാത്രമറിയാം. ഇതാണ് ആദിമമായിട്ടുള്ള ബോധം. അത് മാത്രമുണ്ടായിരുന്നു, രണ്ടാമതൊന്ന് ഉണ്ടായിരുന്നില്ല. അത് ഉത്ക്രമിച്ച്, ഇവോള്‍വ് ചെയ്തിട്ടാണ് ജഗത്ത്. ഒരേയൊരു ബോധം ഉത്ക്രമിച്ച് എവല്യൂഷന്‍ എന്ന പ്രക്രിയ കൊണ്ട്, പരിണാമ പ്രക്രിയ കൊണ്ട് പരിണമിച്ചു പരിണമിച്ച് എല്ലാം ആയിത്തീര്‍ന്നു. അപ്പോള്‍ എന്തെല്ലാം ജഗത്തിലുണ്ടോ അതെല്ലാം ബോധമാണ്. ഞാന്‍ ബോധമാണ്, ഞാന്‍ കാണുന്ന ഓരോ പദാര്‍ഥവും ബോധമാണ്. ബോധമാണ് ആ രൂപങ്ങളായിട്ട് പരിണമിയ്‌ക്കുന്നത്. അങ്ങനെ പരിണമിച്ചിരിയ്‌ക്കുന്ന ശരീരത്തില്‍ പിന്നേയും ബോധം തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ആ ബോധം കൊണ്ടാണ് നമ്മള്‍ എല്ലാറ്റിനേയും അറിയുന്നത്. ആ ബോധം കൊണ്ടാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. ആ ബോധം സര്‍വ്വത്ര ഉണ്ട് എപ്പോഴും ഉണ്ട്. അതിന് ഒരിയ്‌ക്കലും ഇല്ലാതാകാന്‍ കഴിയില്ല. എല്ലാം ഇല്ലാതായാലും ഈ ബോധം അവശേഷിക്കും. എല്ലാമായിത്തീര്‍ന്ന ബോധം എന്നും ഉണ്ടായിരിയ്‌ക്കും. ആ ബോധം ഇങ്ങനെ പരിണമിച്ചു കൊണ്ടിരിയ്‌ക്കും. അത് വികസിച്ചു കൊണ്ടിരിയ്‌ക്കുന്നു. അത് ഉത്ക്രമിച്ചു കൊണ്ടിരിയ്‌ക്കുന്നു. നിത്യമായ എവല്യൂഷന്‍ ആണ് അതിന്റെ സ്വഭാവം. ആ അര്‍ത്ഥത്തിലാണ് നമ്മള്‍ ചിതിയെ മനസ്സിലാക്കേണ്ടത്. അപ്പോള്‍ എന്താണ് ചിതി എന്നാണ് ചിന്തിക്കാനുള്ളത്. ചയനം ചെയ്യപ്പെട്ടതാണ് എന്നു പറഞ്ഞു. എന്തിനെയാണ് ചയനം ചെയ്തത് ? ചയനം ചെയ്യുക എന്നു പറഞ്ഞാല്‍ നമ്മുടെ ഈ ബോധം, നമ്മുടെ ഓരോരുത്തരുടെയും ബോധം, ഓരോ വ്യക്തിയുടേയും ബോധം, എല്ലാ പദാര്‍ഥങ്ങളുടേയും ബോധം ഉത്ക്രമിച്ചു കൊണ്ടാണിരിയ്‌ക്കുന്നത്. അതങ്ങനെ വളര്‍ന്നു കൊണ്ടിരിയ്‌ക്കുന്നു. അതില്‍ ഇല്ലാത്ത അംശങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്‌ക്കുന്നു. പുതിയ പുതിയ അംശങ്ങള്‍ അതില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിയ്‌ക്കുന്നു. അങ്ങനെ ഉണ്ടായി ഉണ്ടായി അത് വളരുന്നു. ഇതാണ് നമുക്കുണ്ടാകുന്ന പുതിയ പുതിയ ജ്ഞാനങ്ങള്‍, പുതിയ വെളിപാടുകള്‍ ഇതൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.

വ്യാകൃതി, വികൃതി , സംസ്‌കൃതി

ഇതുപോലെ വ്യക്തി മനസ്സിലെന്ന പോലെ സമാജ മനസ്സിലും ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിയ്‌ക്കുന്നു. സമഷ്ടി മനസ്സിലും ഇതുപോലെ പുതിയ പുതിയ ഭാവങ്ങള്‍ രൂപപ്പെട്ടു കൊണ്ടേ ഇരിയ്‌ക്കുകയാണ്. അങ്ങനെ ഈ ബോധത്തിന് പുതിയ പുതിയ അംശങ്ങള്‍ ഉണ്ടാകുന്നതിന്, അഥവാ ബോധം സ്വയം വിസ്തരിയ്‌ക്കുന്നതിന് വ്യാകൃതി എന്നാണ് പേര്. വ്യാകരിക്കുക എന്നു വച്ചാല്‍ വിസ്തരിയ്‌ക്കുക. ഈ വ്യാകൃതി രണ്ടു വിധമുണ്ട്. നല്ലതുമാവാം ചീത്തയുമാവാം. എല്ലാവരുടേയും ബോധത്തില്‍ തോന്നുന്നതെല്ലാം നല്ലതല്ല. വേണ്ടാധീനവും തോന്നാം. നമുക്കെല്ലാവര്‍ക്കും അതാണ് അധികം തോന്നുന്നത്. നല്ലത് വളരെ കുറച്ചു പേര്‍ക്കേ തോന്നാറുള്ളൂ. അപ്പോള്‍ ഈ ബോധത്തില്‍ തോന്നുന്നത് എല്ലാം നല്ലതല്ല. ബോധത്തിന് ഉണ്ടാകുന്ന എല്ലാ വ്യാകൃതികളും നല്ലതല്ല. നല്ലതുമുണ്ട് ചീത്തയുമുണ്ട്. ഏതാണോ ശോഭനമായ വ്യാകൃതി അതിനെ സംസ്‌കൃതി എന്നു വിളിയ്‌ക്കുന്നു. ഏതാണ് അശോഭനമായിട്ടുള്ള വ്യാകൃതി അതിനെ വികൃതി എന്നു വിളിക്കുന്നു. എല്ലവരുടേയും ബോധത്തില്‍ സംസ്‌കൃതിയും വളര്‍ന്നു വരുന്നു വികൃതിയും വളര്‍ന്ന് വരുന്നു. ഇതില്‍ ഏതിനാണ് പ്രാമുഖ്യം. ഒരു വ്യക്തിയുടെതായാലും ഒരു സമൂഹത്തിന്റെതായാലും വ്യാകൃതിയില്‍ സംസ്‌കൃതിയാണോ അധികം വികൃതിയാണോ അധികം അതിനനുസരിച്ചാണ് അതിന്റെ സ്വഭാവം. ഒട്ടും വികൃതിയില്ലാത്ത ശുദ്ധമായ സംസ്‌കൃതി മാത്രമുള്ളതാണ് ഉത്തമമായ അവസ്ഥ. അതാണ് ശുദ്ധമായ ബോധം, അഥവാ ഉത്തമമായ ബോധം. ആ അവസ്ഥയിലേക്കാണ് വ്യക്തി എത്തേണ്ടത്. ആ അവസ്ഥയിലേക്കാണ് സമൂഹവും എത്തേണ്ടത്. അവിടെ എത്താന്‍ കുറച്ച് പ്രയാസമുണ്ട്. നന്മയിലേക്കുള്ള വഴി ദുര്‍ഘടമാണ്. തിന്മയിലേക്കുള്ള വഴി വളരെ എളുപ്പമാണ്. പക്ഷേ നമ്മള്‍ നന്നായേ മതിയാവുള്ളൂ. നന്നാവാതെ നിവൃത്തിയില്ല. നമ്മളും നന്നാവണം, നമ്മുടെ സമൂഹത്തേയും നന്നാക്കണം. സമൂഹത്തിന്റെ സംസ്‌കൃതി വര്‍ദ്ധിച്ചു കൊണ്ടിരിയ്‌ക്കണം. വ്യക്തിയുടെയും സംസ്‌കൃതി വര്‍ദ്ധിച്ചു കൊണ്ടിരിയ്‌ക്കണം. വികൃതി ക്ഷയിച്ചു കൊണ്ടിരിയ്‌ക്കണം. അങ്ങനെ ക്ഷയിപ്പിച്ച് ക്ഷയിപ്പിച്ച് ഒട്ടും തന്നെ വികൃതി ഇല്ലാത്ത ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ സാധിച്ചാല്‍ അവിടെയാണ് നമ്മുടെ പൂര്‍ണ്ണത. വ്യക്തിയുടേയും സമൂഹത്തിന്റെയും പൂര്‍ണ്ണത അവിടെയാണ്. ഇതാണ് വ്യക്തി നിര്‍മ്മാണം എന്ന പ്രക്രിയ. മാന്‍ മെക്കിങ്. 

വ്യക്തി നിര്‍മ്മാണം 

വ്യക്തി നിര്‍മ്മാണം എന്നു പറഞ്ഞാല്‍ വികൃതി ഇല്ലാതെയാക്കുക, സംസ്‌കൃതി ഉണ്ടാക്കുക എന്നാണ് അര്‍ത്ഥം. ഇതാണ് ദിവസേന ശാഖയില്‍ നടക്കുന്ന പ്രക്രിയ. ഈ പ്രക്രിയയില്‍ കൂടി സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടായി വരും. സംസ്‌കൃതി വര്‍ദ്ധിച്ചു വന്ന് വികൃതി കുറഞ്ഞു വന്ന് ആദര്‍ശ വ്യക്തിത്വം ഉണ്ടായി വരും. ഒരു ആദര്‍ശ മനുഷ്യന്‍ ഉണ്ടാകും. ഇത്തരം ആദര്‍ശ മനുഷ്യരെ കൊണ്ടു മാത്രമേ സമൂഹത്തെ ഉദ്ധരിയ്‌ക്കാന്‍ കഴിയൂ. അങ്ങനെ ഈ സമൂഹത്തിന്റെ ജീവനെ അറിയുന്നവര്‍, സമൂഹത്തിന്റെ ആത്മാവിനെ അറിയുന്ന ആളുകള്‍, അവരെയാണ് ടോയന്‍ബി സര്‍ഗ്ഗാത്മ ന്യൂനപക്ഷം എന്ന് വിളിക്കുന്നത്. ആത്മാവ് എന്ന വാക്ക് ടോയന്‍ബി ഉപയോഗിച്ചില്ല. പക്ഷേ അദ്ദേഹം പറഞ്ഞ ഈഥോസ് എന്നത് ചിതിയ്‌ക്ക് തുല്യമാണ്. അത് രാഷ്‌ട്രത്തിന്റെ അന്ത:സത്തയാണ്. രാഷ്‌ട്രത്തിന്റെ ആത്മാവ് തന്നെയാണ്. ഇങ്ങനെ രാഷ്‌ട്രാത്മാവിനെ അറിയുക, അതിനെ സാക്ഷാത്ക്കരിക്കുക. അതില്‍ ജീവിയ്‌ക്കുക, അതായിട്ട് ജീവിയ്‌ക്കുക. ജഗത്തിനെ സംബന്ധിച്ചിട്ട് പറയും നമ്മുടെ ആത്മവിജ്ഞാനത്തില്‍ പറയും ഈ ലോകത്തില്‍ താന്‍ ലോകമാണെന്ന് അറിഞ്ഞു കൊണ്ട് ജീവിയ്‌ക്കണം. ലോകത്തില്‍ നിന്ന് വേറെയാണ് താന്‍ എന്നു ചിന്തിച്ചു കൊണ്ട് ജീവിയ്‌ക്കരുത്. ലോകം ഞാന്‍ തന്നെയാണ്. ഞാന്‍ ലോകം തന്നെയാണ്. ഞാനും ലോകവും എന്ന് രണ്ടില്ല. ഇങ്ങനെ ലോകത്തെ ആത്മാവായിട്ട് ഉപാസിയ്‌ക്കുക. ‘ആത്മാനമേവ ലോകമുപാസീഥ’. ആത്മാവായിട്ടു തന്നെ ലോകത്തെ ഉപാസിക്കണം. ഈ ലോകത്തില്‍ ജീവിയ്‌ക്കുമ്പോള്‍ ഞാന്‍ ലോകമാണെന്ന് അറിഞ്ഞു കൊണ്ട് ജീവിയ്‌ക്കണം. അതുപോലെ ഞാന്‍ രാഷ്‌ട്രമാണ് എന്ന് അറിഞ്ഞു കൊണ്ട് ജീവിയ്‌ക്കുക. അന്യനായിട്ട് ജീവിക്കരുത്. രാഷ്‌ട്രത്തിനും വ്യക്തിയ്‌ക്കും തമ്മില്‍ താദാത്മ്യം ഉണ്ടാകണം. ഈ താദാത്മ്യം മുഴുവന്‍ ജഗത്തിനോടും ഉണ്ടായിരിയ്‌ക്കേണ്ട താദാത്മ്യത്തിന്റെ ഒരു ചെറിയ ഭാഗമാണ്. പൂര്‍ണ്ണമായ ആദര്‍ശത്തില്‍ ജഗത്ത് മുഴുവന്‍ ഞാനാണെന്ന് അനുഭവിയ്‌ക്കണം. രാഷ്‌ട്രം ഞാന്‍ എന്ന് അനുഭവിച്ചാല്‍ പോരാ. അതിന്റെ തുടക്കമായി രാഷ്‌ട്രത്തെ എങ്കിലും താനായിട്ട് അനുഭവിയ്‌ക്കുക. അവിടുന്ന് പിന്നീട് കൂടുതല്‍ വിശാലമായിട്ടുള്ള ഭാവത്തിലേയ്‌ക്ക് പോകാം. കൂടുതല്‍ വിശാലമായ ഐക്യത്തിലേക്ക് പോകാം. അങ്ങനെ എന്നെങ്കിലും ഞാന്‍ ജഗത്താണ് എന്ന അനുഭവത്തില്‍ എത്തിച്ചേരണം. അതാണ് ഹിന്ദുവിന്റെ ജീവിതാദര്‍ശം. ഇതാണ് ഹിന്ദുവിന്റെ ജീവിത ദര്‍ശനം. എല്ലാം ഞാന്‍ തന്നെയാണ് എന്നറിയുക. ‘അഖിലം ഞാനിതെന്ന വഴി തോന്നേണമേ’ എന്ന് പറയില്ലേ എഴുത്തച്ഛന്‍ ? എല്ലാം ഞാനാണ് എന്ന് അനുഭവിച്ചറിയുക. ഇതാണ് ജീവിതത്തിന്റെ സാഫല്യം. ഇതിന്റെ അഭ്യാസമാണ് നമ്മള്‍ ചെയ്യുന്നത്. തന്നേക്കാള്‍ വിശാലമായ ഒരു അസ്തിത്വത്തോട് താദാത്മ്യം പ്രാപിയ്‌ക്കുക. വ്യക്തി രാഷ്‌ട്രത്തോട് താദാത്മ്യം പ്രാപിയ്‌ക്കുക. എല്ലാ രാഷ്‌ട്രങ്ങളും ഇതുപോലെ ജഗത്ത് എന്ന ഏകതയില്‍ സാത്മ്യം പ്രാപിയ്‌ക്കുക. ഇങ്ങനെയുള്ള ഒരു മാനസിക പരിവര്‍ത്തനം ആണ് വ്യക്തി നിര്‍മ്മാണം എന്ന പ്രക്രിയ. ഇതവസാനമില്ലാത്ത പ്രക്രിയയാണ്. എപ്പോഴാ തീരുക. ഒരിയ്‌ക്കലും തീരില്ല. കാരണം വ്യക്തികള്‍ ജനിച്ചു കൊണ്ടിരിയ്‌ക്കുമല്ലോ ? ഇന്നുള്ള എല്ലാ വ്യക്തികളേയും പൂര്‍ണ്ണമായും നിര്‍മ്മിച്ചു കഴിഞ്ഞാലും പിന്നേയും കുട്ടികള്‍ ജനിയ്‌ക്കും. അപ്പോള്‍ വ്യക്തി നിര്‍മ്മാണം എന്ന പ്രക്രിയ ഒരിയ്‌ക്കലും അവസാനിയ്‌ക്കുന്നില്ല. ഈ വ്യക്തി നിര്‍മ്മാണം എന്ന പ്രക്രിയ തന്നെയാണ് വിദ്യാഭ്യാസം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അങ്ങനെ അല്ലെങ്കിലും പണ്ട് അങ്ങനെയായിരുന്നു. ഇനിയും അതങ്ങനെ ആകണം. പ്രാചീന കാലത്തെ എല്ലാ സംസ്‌കൃത സമൂഹങ്ങളിലേയും വിദ്യാഭ്യാസം എന്നു പറഞ്ഞാല്‍ വ്യക്തിനിര്‍മ്മാണം ആയിരുന്നു. മാന്‍ മേക്കിങ് എജ്യൂക്കേഷന്‍ എന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു. 

യാഥാര്‍ത്ഥമായ വിദ്യാഭ്യാസംശാഖയില്‍

മനുഷ്യനെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം. അല്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം കൊണ്ട് എന്താ പ്രയോജനം ? എന്തെങ്കിലും കുറേ വിവരങ്ങള്‍ ശേഖരിച്ചു വയ്‌ക്കാം തലയില്‍. തൊഴില്‍ ചെയ്യാനുള്ള യോഗ്യത സമ്പാദിയ്‌ക്കുക. ശമ്പളം കിട്ടാനുള്ള യോഗ്യത സമ്പാദിയ്‌ക്കുക. ഇതിനെ എങ്ങനെ വിദ്യാഭ്യാസം എന്ന് പറയുക ? വിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ സ്വയം പുന:സൃഷ്ടിക്കുക. തന്നെത്താന്‍ പുന:സൃഷ്ടിക്കുക. ഞാനിപ്പോള്‍ എന്താണോ അതിനേക്കാള്‍ മെച്ചപ്പെട്ട ഞാനുണ്ടാകണം. അതിനേക്കാള്‍ മെച്ചപ്പെട്ട എന്നെ ഉണ്ടാക്കലാണ് എന്റെ ആചാര്യന്മാരുടെ തൊഴില്‍. അല്ലെങ്കില്‍ പിന്നെ അവര്‍ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല എന്ന് പറയണം. ഇന്ന് നടക്കുന്നത് വിദ്യാഭ്യാസമേ അല്ല. ഇന്ത്യയില്‍ യാഥാര്‍ത്ഥമായ വിദ്യാഭ്യാസം നടക്കുന്നത് ശാഖയില്‍ മാത്രമാണ്. ശാഖയില്‍ നടക്കുന്ന ഒരു മണിക്കൂര്‍ വിദ്യാഭ്യാസമാണ് യാഥാര്‍ത്ഥമായ വിദ്യാഭ്യാസത്തിന്റെ മാതൃകയായി നമുക്ക് കാണാന്‍ കഴിയുക. നമ്മുടെ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഇങ്ങനെ ആകണം. അങ്ങനെ ആകുന്ന കാലത്തേ നമുക്ക് ഈ പരമ വൈഭവത്തിലേക്ക് എത്താന്‍ പറ്റുള്ളൂ. മുഴുവന്‍ വിദ്യാഭ്യാസത്തേയും ഇങ്ങനെ ആക്കണം. ആരാക്കും ?എങ്ങനെയാക്കും ? എന്തെങ്കിലും മാറ്റം വരണമെങ്കില്‍ ആരെങ്കിലും ആ മാറ്റം വരുത്തണം. മാറ്റം വരുത്തുന്ന ഒരു ശക്തിയുണ്ടാകണം. ആ മാറ്റം വരുത്തുന്ന ശക്തിയാണ് സര്‍ഗ്ഗാത്മക ന്യൂനപക്ഷം അഥവാ ക്രിയേറ്റീവ് മൈനോരിറ്റി എന്നു പറയുന്നത്. ഒരു സര്‍ഗ്ഗാത്മക ന്യൂനപക്ഷം ഉണ്ടായാല്‍ അതിന് എല്ലാ രംഗങ്ങളിലും മാറ്റം വരുത്താം. അപ്പോള്‍ സമൂഹത്തില്‍ വ്യവസ്ഥിതികള്‍ എല്ലാം മാറും. ആര്‍ത്ഥിക വ്യവസ്ഥിതികള്‍ മുഴുവന്‍ മാറും. വിദ്യാഭ്യാസം മുഴുവന്‍ മാറും. ഭരണവ്യവസ്ഥകള്‍ മുഴുവന്‍ മാറും. മാറില്ല എന്ന് വിചാരിച്ച പലതും ഇപ്പോള്‍ മാറുന്നതായി നമ്മള്‍ കാണുന്നുണ്ടല്ലോ ?

ഭാരതത്തിലെ എല്ലാ വിപ്ലവങ്ങളുടേയും കാരണം ശാഖ

മാറ്റാന്‍ ആളുണ്ടെങ്കില്‍ മാറും. മാറ്റണമെന്ന് വിചാരിച്ചാല്‍ എന്തിനേയും മാറ്റാന്‍ പറ്റും. മാറ്റണമെന്ന് വിചാരിയ്‌ക്കുന്ന ആളുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം. കശ്മീരില്‍ 370 ആം വകുപ്പ് എന്നേ എടുത്ത് കളയാമായിരുന്നു. ആരായിരുന്നു അതിന് തടസ്സം ? ഇതിങ്ങനെ വച്ചുകൊണ്ടിരുന്നാല്‍ അതങ്ങിനെ തന്നെ ഇരിയ്‌ക്കും. ഇത് പോകണം എന്ന ഇച്ഛ ആരിലെങ്കിലും ഉണ്ടാകണം. ഇത് പോകുന്നതാണ് ഭാരതത്തിന് ശ്രേയസ്സ് എന്ന് ആര്‍ക്കെങ്കിലും തോന്നണം. ഇത് തോന്നായ്കയായിരുന്നു നമ്മുടെ പ്രശ്‌നം. എന്തുകൊണ്ട് തോന്നിയില്ലാ ? ഈ സര്‍ഗ്ഗാത്മകത ഉള്ള ന്യൂനപക്ഷമല്ല നമ്മളെ ഭരിച്ചത്. ഏതോ സ്മരണാതീത കാലത്ത് നമുക്ക് സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിന്റെ ഭരണം ഉണ്ടായിരുന്നു കാണും. മഹാബലിയുടെ ഭരണം ഇപ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നുണ്ട്. മഹാബലി സര്‍ഗ്ഗാത്മക ന്യൂനപക്ഷം ആയിരുന്നു. അതുകൊണ്ടാണ് മഹാബലിയുടെ കാലത്ത് എല്ലാ ഐശ്വര്യവും ഉണ്ടായത്. സമാധാനവും ശാന്തിയും ഒക്കെയുണ്ടായത്. ഇങ്ങനെ ഇടയ്‌ക്കൊക്കെ ചിലപ്പോള്‍ ഒരു സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിന്റെ നേതൃത്വം നമുക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഭാരതം നശിക്കാതിരുന്നത്. ഇടയ്‌ക്കിടയ്‌ക്ക് ഉണ്ടാകുന്ന സര്‍ഗ്ഗാത്മക ന്യൂനപക്ഷമാണ് സമൂഹത്തെ ജീവനോടെ നിലനിര്‍ത്തുന്നത്. അത് വളരെക്കാലം ഉണ്ടായില്ലെങ്കില്‍ പിന്നെ മരണം മാത്രമാണ് ഫലം. ഇങ്ങനെ ഈ സമൂഹത്തിനു വേണ്ടി ഇച്ഛിക്കുന്ന, സമൂഹത്തിന്റെ ഹിതം ഇച്ഛിക്കുന്ന നേതൃത്വം ഉണ്ടായിരിയ്‌ക്കുക. ഇന്ന് നമ്മള്‍ കാണുന്ന ദേശീയ നേതൃത്വം ശാഖയുടെ ഉല്‍പ്പന്നമാണ്. വേറെ ആര്‍ക്കും അതിനെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. ഭാരതത്തില്‍ എങ്കിലും അതിന് വേറെ ഒരു പ്രയത്‌നവും നടന്നിട്ടില്ല. പക്ഷേ ഡോക്ടര്‍ജി ആരംഭിച്ച ശാഖ, അത് കാഴ്ചയില്‍ കുറെ ചെറുതായി തോന്നിയാലും, അതിന്റെ പ്രഭാവമാണ് ഇന്ന് ലോകത്തില്‍ മുഴുവനും ഭാരതത്തിന് കൈവന്നിരിയ്‌ക്കുന്ന യശസ്സിന്റെ കാരണം. ഭാരതത്തില്‍ ഉണ്ടായിരിയ്‌ക്കുന്ന എല്ലാ വിപ്ലവങ്ങളുടേയും കാരണം ശാഖയാണ് എന്ന് നിസ്സംശയം പറയാം. ഇതിനെ ജനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ജനങ്ങള്‍ അറിയുന്നുണ്ട്. അംഗീകരിയ്‌ക്കുന്നുണ്ട്. അറിയാതിരിക്കാന്‍ പറ്റില്ല, അംഗീകരിയ്‌ക്കാതിരിയ്‌ക്കാന്‍ പറ്റില്ല. സത്യത്തിന് എപ്പോഴും അംഗീകാരം ഉണ്ടാകും. ഒരല്‍പ്പം വൈകിയിട്ടായാലും. ഡോക്ടര്‍ജി സംഘം തുടങ്ങിയതിന്റെ ഉദ്ദേശം എന്തായിരുന്നു, ഡോക്ടര്‍ജിയുടെ സംഘം കൊണ്ട് എന്തു ചെയ്യാന്‍ കഴിയും, ഇത് ഇപ്പോഴാണ് നമുക്ക് കാണാന്‍ അവസരം ഉണ്ടായത്. ഇതുവരെ കാണാന്‍ അവസരം ഉണ്ടായിട്ടില്ല. അതിന്റെ അര്‍ത്ഥം പ്രവര്‍ത്തനം ഫലിച്ചില്ലെന്നല്ല. പ്രവര്‍ത്തനം ഫലിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഈ കാണുന്ന മാറ്റം വരില്ല. പ്രവര്‍ത്തനം അതിന്റെ സ്വന്തം നിലയ്‌ക്ക് ഫലിച്ചു കൊണ്ടു തന്നെയിരുന്നു. അത് പരിവര്‍ത്തനം ഉണ്ടാക്കിക്കൊണ്ടു തന്നെയിരുന്നു. ഓരോ ദിവസവും, ഓരോ നിമിഷവും ശാഖ, സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കിക്കൊണ്ടിരുന്നിട്ടുണ്ട്. അതിന്റെ ആകെത്തുകയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്ന ഈ മാറ്റം. ഇങ്ങനെ കുറേശ്ശെ കുറേശ്ശെ മാറ്റങ്ങളുണ്ടായി ഉണ്ടായി അതൊരു വലിയ വിപ്ലവമായിട്ട് മാറുന്നു. ഇതിന് ബദലായി വരാന്‍ ഇനി വേറൊരു ശക്തിയില്ല. ഈ ശക്തിയെ പൂര്‍ണ്ണമായിട്ട് ഉപയോഗിയ്‌ക്കാനും ഇതുകൊണ്ട് ഭാരതത്തിന്റെ പരമവൈഭവം സാക്ഷാത്ക്കരിയ്‌ക്കാനും നമുക്ക് സാധിയ്‌ക്കും.

സ്വാതന്ത്ര്യ സമര കാലത്ത് പോലും രാഷ്‌ട്ര ബോധം ഉണര്‍ന്നില്ല

ഇത് നമുക്ക് ഏറ്റവും നല്ല അവസരമാണ്. ഇതുപോലെ അനുകൂലമായ കാലാവസ്ഥ മുമ്പൊരിയ്‌ക്കലും ഭാരതത്തില്‍ ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യ സമര കാലത്ത് പോലും നമുക്ക് നമ്മുടെ നാട്ടില്‍ രാഷ്‌ട്ര ബോധം ഉണര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞെങ്കില്‍ വിഭജനം നടക്കില്ലായിരുന്നു. സ്വാതന്ത്യ്ര സമരം രാഷ്‌ട്ര പ്രബുദ്ധത ഉണ്ടാക്കിയില്ല, രാഷ്‌ട്ര ബോധം ഉണ്ടാക്കിയില്ല എന്നതിന്റെ തെളിവാണ് ഭാരതത്തിന്റെ വിഭജനം. എങ്ങനെ ഇങ്ങനെ വിഭജിച്ചു ? സാധാരണ ഒരു പൊതു ശത്രു വരുമ്പോള്‍ അകത്തുള്ള ശത്രുക്കള്‍ എല്ലാവരും കൂടി ഒന്നിയ്‌ക്കും പൊതു ശത്രുവിന് എതിരെ. എപ്പോഴും ഒരു പൊതു ശത്രുവിന് എതിരായിട്ടുള്ള പോരാട്ടം ഐക്യം ഉണ്ടാക്കുകയാണ് പതിവ്. ലോക ചരിത്രത്തില്‍ ഭാരതത്തില്‍ മാത്രമാണ് ഒരു പൊതു ശത്രുവിനെ നേരിടാനുള്ള പരിശ്രമം സമൂഹത്തിന്റെ വിഭജനത്തില്‍ കലാശിച്ചത്. എന്തുകൊണ്ട് സംഭവിച്ചു ? ലോകത്തെങ്ങും നടന്നിട്ടില്ല. ഇനി നടക്കാനും പോകുന്നില്ല. സമാധാന കാലത്ത് പരസ്പരം കലഹിക്കും. പക്ഷേ പൊതുവായിട്ടുള്ള ആപത്ത് വരുമ്പോള്‍ കലഹിക്കുന്നവര്‍ ഒന്നിക്കും. നമുക്കെന്തു കൊണ്ട് സാധിച്ചില്ല ? ആ ഒന്നിപ്പ് ഉണ്ടാക്കുന്ന ഘടകമേതാണെന്ന് നേതാക്കന്മാര്‍ മനസ്സിലാക്കിയില്ല. എവിടെയാണ് ഭാരതത്തിന്റെ ഹൃദയം സ്പന്ദിയ്‌ക്കുന്നത്, എവിടെയാണ് ഭാരതത്തിന്റെ നാഡിമിടിപ്പുള്ളത്, എവിടെയാണ് ഭാരതത്തിന്റെ ജീവചൈതന്യം ഇരിയ്‌ക്കുന്നത് ഇതറിഞ്ഞുകൂടാത്ത ആളുകളായിരുന്നു സ്വാതന്ത്ര്യ സമരത്തെ നയിച്ചത്.

അതിന്റെ ഫലമായിട്ട് ഈ സ്വാതന്ത്ര്യ സമരം കൊണ്ട് നമുക്ക് ഒന്നും നേടാന്‍ പറ്റിയില്ല. നാട് വിഭജിയ്‌ക്കപ്പെട്ടു പോയി. ശേഷിച്ച നാട്ടില്‍ ഒരു ദേശീയ ജീവിതം ഉണ്ടായോ ? അതും ഉണ്ടായില്ല. ദേശീയമായ ഒന്നിനേയും നമ്മള്‍ പുന:സൃഷ്ടിച്ചില്ല. നമ്മള്‍ നമ്മുടെ ഭൂതകാലത്തെ ഓര്‍ക്കുക പോലും ചെയ്തില്ല. അതിനെ പാടേ വിസ്മരിച്ച് നമുക്കിനി ഇംഗ്ലീഷുകാരെ പോലെ പുതിയ ജീവിതം തുടങ്ങാം എന്ന് വിചാരിയ്‌ക്കുകയാണ് ഉണ്ടായത്. 

പരിവര്‍ത്തനവും നേട്ടവും ഉണ്ടായിട്ടില്ല

എങ്ങനെ സ്വതന്ത്ര ഭാരതമാവും ? അവനവന്റെ തന്ത്രം അനുസരിച്ച് ജീവിയ്‌ക്കുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. അവനവന്റെ തന്ത്ര പ്രകാരം ജീവിയ്‌ക്കുക. ഇവിടെ ബ്രിട്ടീഷ് തന്ത്ര പ്രകാരം ജീവിയ്‌ക്കാനുള്ള പരിശ്രമമാണ് ഉണ്ടായത്. ഭാരതം എങ്ങനെയാണ് ജീവിയ്‌ക്കേണ്ടത് എന്നാരും ചിന്തിച്ചില്ല. ചിന്തിച്ച ആളുകള്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നുമില്ല. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാല്‍ ഭാരതം എങ്ങനെ ജീവിയ്‌ക്കും എന്ന് മുമ്പേ തന്നെ ചിന്തിക്കേണ്ടതായിരുന്നു. പിന്നീട് ചിന്തിക്കേണ്ടതല്ല. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ നിന്നു പോണം, ബ്രിട്ടീഷുകാരെ കെട്ടു കെട്ടിയ്‌ക്കണം എന്നു പറയുമ്പോള്‍ തന്നെ, അവര്‍ കെട്ടും കെട്ടി പോയാല്‍ പിന്നെ നമ്മള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കണ്ടേ ? ആ ചിന്ത ഉണ്ടായില്ല. ആദ്യം ബ്രിട്ടീഷുകാര്‍ പോട്ടെ, പിന്നെ നമുക്ക് ആലോചിയ്‌ക്കാം എന്നാണ് പറഞ്ഞത്. പിന്നേയും ആലോചിച്ചില്ല. അതുകൊണ്ട് ഭാരതം ഇംഗ്ലണ്ടിന്റെ വിലകുറഞ്ഞ പതിപ്പായിട്ട്, ചീപ്പ് എഡിഷന്‍ ആയിട്ട് ഇന്നും കിടക്കുകയാണ് ലോകത്തിന്റെ മുന്നില്‍. ഇംഗ്ലീഷുകാരന്റെ വേഷം, ഇംഗ്ലീഷുകാരന്റെ ഭാഷ, ഇംഗ്ലീഷുകാരന്റെ കളി. നമ്മുടേതായിട്ട് നമുക്ക് എന്താ ഉള്ളത് ? എന്താണോ നമുക്ക് പാരതന്ത്ര്യത്തിന്റെ ഫലമായിട്ട് നഷ്ടപ്പെട്ടു പോയത്, അതിനെ നമ്മള്‍ വീണ്ടെടുത്തില്ല. അതിനെ അവിടെത്തന്നെ പോകാന്‍ വിട്ടു. അങ്ങനെ സ്വാതന്ത്ര്യ സമരം എന്നത് വെറും പ്രഹസനമായിട്ട് മാറി. സ്വാതന്ത്ര്യ സമരം നടന്നു എന്നു തന്നെ പറയാന്‍ പറ്റില്ല.

സ്വാതന്ത്ര്യ സമരം കൊണ്ട് ഉണ്ടാകേണ്ട ഒരു പരിവര്‍ത്തനവും ഒരു നേട്ടവും ഇന്ത്യയ്‌ക്ക് ഉണ്ടായിട്ടില്ല. കാരണം ടോയന്‍ബി പറയുന്ന ഈ സര്‍ഗ്ഗാത്മക ന്യൂനപക്ഷമല്ല സ്വാതന്ത്ര്യ സമരം നയിച്ചത്. ആയിരുന്നെങ്കില്‍ ഹിന്ദു-മുസ്ലീം ഐക്യം കൊണ്ടാണ് ഇന്ത്യ ഉണ്ടാവേണ്ടത് എന്ന് ആരെങ്കിലും പറയുമോ ? ഭാരതം എന്നൊരു രാഷ്‌ട്രമുണ്ട് എന്നും ഇതിന് ഇതിന്റെ ആത്മാവ് ഉണ്ട് എന്നും, ഇതിന്റെ ജീവിത പദ്ധതി ഉണ്ട് എന്നും, ഇതിന്റെ ജീവിത ആദര്‍ശങ്ങളുണ്ട്, ജീവിത മൂല്യങ്ങള്‍ ഉണ്ട് എന്നും, അത് ജീവിയ്‌ക്കാനാണ് നമ്മള്‍ സ്വാതന്ത്യം നേടുന്നത് എന്നും ചിന്തിയ്‌ക്കുന്ന നേതൃത്വം ഉണ്ടാവേണ്ടിയിരുന്നു. അതുണ്ടായില്ല. ഭാരതം ഭാരതമാകണം എന്ന് ആരും ഇച്ഛിച്ചില്ല. അധികാരം കിട്ടാന്‍ പലര്‍ക്കും തിടുക്കം ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം ചെയ്ത പലരുടേയും ഉദ്ദേശം ബ്രിട്ടീഷുകാരെ എങ്ങനെയെങ്കിലും പറഞ്ഞയച്ചിട്ട് അവരുടെ കൈയ്യില്‍ നിന്ന് അധികാരം നമുക്ക് പിടിച്ചെടുക്കണം എന്നതായിരുന്നു. ജനതയെ പറ്റി ആരും ചിന്തിച്ചില്ല. സംസ്‌കാരത്തെ പറ്റി ആരും ചിന്തിച്ചില്ല. ചരിത്രത്തെ പറ്റി ആരും ചിന്തിച്ചില്ല.

പൂര്‍ണ്ണമായ രാഷ്‌ട്ര പുന:സൃഷ്ടിയുടെ കലയാണ് ശാഖ

സംഘം തുടങ്ങുന്ന കാലത്ത് ഡോക്ടര്‍ജിയുടെ ചിന്ത എന്തായിരുന്നു ? ഡോക്ടര്‍ജിയുടെ ചിന്ത അന്നും ഇതാണ്. ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഭാരതം എങ്ങനെ ജീവിയ്‌ക്കും ? നമുക്ക് ജീവിയ്‌ക്കാനുള്ള ആദര്‍ശം എന്താണ് ? ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാല്‍ നമ്മള്‍ നമ്മുടെ ജനതയെ എങ്ങനെ രൂപപ്പെടുത്തണം ? നമ്മള്‍ എങ്ങനെ സമാജത്തെ പുന:സൃഷ്ടിക്കണം ? ഇത് ഡോക്ടര്‍ജി അന്നേ ചിന്തിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്ന നേതൃത്വം ഉപേക്ഷിച്ചു കഴിഞ്ഞ് ആരും അല്ലാതെ ഡോ കേശവ ബലറാം ഹെഡ്‌ഗേവര്‍ എന്ന വെറും വ്യക്തിയായി മാറി നിന്നുകൊണ്ടാണ് ഇതൊക്കെ ചിന്തിക്കുന്നത്. സ്വാതന്ത്ര്യ സമര നേതാവായിട്ടല്ല, വിപ്ലവകാരിയായിട്ടല്ല ചിന്തിക്കുന്നത്. ഇതെല്ലാം കഴിഞ്ഞ് വിപ്ലവവും വേണ്ട എന്ന് തീരുമാനിച്ചിട്ടാണ് സംഘം തുടങ്ങുന്ന സമയത്ത് ഈ ചിന്ത ഡോക്ടര്‍ജിയ്‌ക്ക് ഉണ്ടാകുന്നത്. ഇതാണ് ശരിയായ ചിന്ത. ഇതാണ് ക്രിയേറ്റീവ് മൈനോറിറ്റിയുടെ ലക്ഷണം. ഇതാണ് ശരിയായ ചിതി ഉള്ളവരുടെ ലക്ഷണം. ശരിയായ ബോധം ഉള്ളവരുടെ ലക്ഷണം. ഭാരതത്തിന്റെ ബോധത്തെ ജ്വലിപ്പിക്കുക. ഭാരതത്തിന്റെ ആത്മാവിനെ ജ്വലിപ്പിക്കുക. ഈ ആത്മജ്വാലയില്‍ നമുക്ക് നമ്മെയും ലോകത്തേയും ശരിയായിട്ട് കാണാന്‍ കഴിയും. ലോകത്തെ കാണാന്‍ നമുക്ക് ഭാരതീയമായ കണ്ണുണ്ടാവണം. നമ്മെ കാണാന്‍ നമുക്ക് ഭാരതീയമായ കണ്ണുണ്ടാവണം. നമുക്ക് എന്തു ചെയ്യാനും നമ്മുടേതായ ഒരു ശൈലി ഉണ്ടാകണം. നമുക്ക് നമ്മുടേതായ ഒരു സ്വഭാവമുണ്ട്. സ്വഭാവമില്ലാതെ ഒരു വസ്തു ഉണ്ടാവില്ലല്ലോ. ഏത് വസ്തുവിനും സ്വഭാവവും സ്വധര്‍മ്മവും ഉണ്ടാവണം. എന്താണ് ഭാരതത്തിന്റെ സ്വഭാവം ? എന്താണ് ഭാരതത്തിന്റെ സ്വധര്‍മ്മം ? ഇത് തിരിച്ചറിഞ്ഞ് ജീവിയ്‌ക്കാനുള്ള കാഴ്ചപ്പാടും കഴിവും ഇന്ന് നമുക്ക് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് ഡോക്ടര്‍ജി തന്നതാണ്. ശാഖയെ പറ്റി നമ്മള്‍ ചിന്തിയ്‌ക്കുമ്പോള്‍ ഇത് വ്യക്തി നിര്‍മ്മാണത്തില്‍ കൂടിയുള്ള രാഷ്‌ട്ര നിര്‍മ്മാണമാണ്. ഇത് ചിതിയെ പൂര്‍ണ്ണമായിട്ട് സാക്ഷാത്ക്കരിയ്‌ക്കലും ജീവിക്കലും ആണ്. ഇത് സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തെ സൃഷ്ടിച്ച് സമൂഹത്തെ പതനത്തില്‍ നിന്ന് പ്രയാണാവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു പോകാനുള്ള പ്രയത്‌നമാണ്. അങ്ങനെ പൂര്‍ണ്ണമായ രാഷ്‌ട്ര പുന:സൃഷ്ടിയുടെ കലയാണ് ശാഖ.

Tags: ആര്‍ എസ് എസ് ശാഖസര്‍ഗ്ഗാത്മക ന്യൂനപക്ഷംനാഗരികതകളുടെ ചരിത്രംഡോ . ഹെഡ്‌ഗേവാര്‍ആര്‍നോള്‍ഡ് ടോയന്‍ബിവ്യക്തി നിര്‍മ്മാണംരാഷ്ട്ര പുന:സൃഷ്ടിആര്‍എസ്എസ്ചിതിeducationnationalismരാഷ്ട്ര ബോധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി 
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം
Kerala

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

Education

നിലമ്പൂരിൽ കുട്ടികൾക്കായി ഏഴ് ദിവസ ശില്പശാലയുമായി സ്റ്റെയ്‌പ്പ്

Kannur

ധർമടത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് പുതിയ ഉണർവായി കിഫ്ബി

Education

കാലിക്കറ്റ് സര്‍വകലാശാല ‘പിജി’; പ്രവേശന പരീക്ഷ: രജിസ്‌ട്രേഷന്‍ 25 വരെ; വിശദവിവരങ്ങള്‍ https://admission.uoc.ac.in ല്‍

പുതിയ വാര്‍ത്തകള്‍

മുങ്ങിയ കപ്പലില്‍ നിന്ന് കടലില്‍ വീണത് 100 ഓളം കണ്ടെയ്നറുകള്‍, തീരത്ത് കണ്ടെത്തിയാല്‍ അറിയിക്കാന്‍ നിര്‍ദേശം

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies