ന്യൂദല്‍ഹി: വിപ്ലവം തീര്‍ത്ത് കേന്ദ്രസര്‍ക്കരിന്റെ ജലജീവന്‍ പദ്ധതി. പ്രതികൂല സാഹചര്യമായിരുന്നിട്ടുകൂടി 3.04 കോടി പുതിയ കുടിവെള്ള ടാപ്പു കണക്ഷനുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. ഇതുവരെ ഭാരതത്തിലെ 66,210 ഗ്രാമങ്ങളിലെ മുഴുവന്‍ കുടുംബങ്ങളിലും ജലകണക്ഷന് എത്തിക്കാന്‍ സാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വതന്ത്ര ഭാരതത്തില്‍ ഇതുവരെ 18.93 കോടി ഗ്രാമീണ ഭവനങ്ങളില്‍ 3.23 കോടിയില്‍ മാത്രമാണ് കുടിവെള്ള കണക്ഷന് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു തന്നെ 3.04 കോടി പുതിയ കുടിവെള്ള ടാപ്പു കണക്ഷനുകള്‍ പദ്ധതി പ്രകാരം നല്‍കാനായി. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യമാണ് ജലജീവന്‍ ദൗത്യം മുന്നോട്ടുവയ്ക്കുന്നതെന്ന് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതുവരെ 27 ജില്ലകള്‍ 458 ബ്ലോക്കുകള്‍ 33,516 ഗ്രാമപഞ്ചായത്തുകള്‍ 66,210 ഗ്രാമങ്ങള്‍ എന്നിവയിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കാനായതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാം വീടുകളിലും പൈപ്പ് കണക്ഷന് വഴി ശുദ്ധജലം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: