പ്രായം തളര്‍ത്താത്ത ദൃഢനിശ്ചയത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമായിരിക്കുകയാണ് ഗുജറാത്ത് ബനസ്കന്ത ജില്ലയിലെ നാഗാന ഗ്രാമത്തില്‍ നിന്നുള്ള ക്ഷീര കര്‍ഷക നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരി. പാല് വില്‍പ്പനയിലൂടെ മാത്രം 1.10 കോടിരൂപയാണ് 2020ല്‍ ഈ അറുപതുകാരി സമ്പാദിച്ചത്. തന്റെ ഗ്രാമത്തിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും പാല് ലഭ്യമാക്കുന്ന ഒരു യൂണിറ്റ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് നവാല്‍ബെന്‍ ഇപ്പോള്‍.
തനിക്ക് നാല് ആണ്‍മക്കളാണുള്ളത്. അവര്‍ നാലുപേരുംകൂടി ജോലിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ വരുമാനം താന്‍ വമ്പാദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 1.10 കോടിരൂപ പാല്വിറ്റത്തിലൂടെ സമ്പാദിക്കാനായി. അതിനു മുമ്പുള്ള വര്‍ഷം 87.95 ലക്ഷം രൂപയായിരുന്നു. എല്ലാ ചിലവും കഴിഞ്ഞ് പ്രതിമാസം ഇപ്പോള്‍ 3.50 ലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നും നവാല്‍ബെന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വീട്ടില്‍ തന്നെ ഒരു പാല് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ സമീപഗാരമത്തിലേക്കും പാല് നല്‍കുന്നത് നവാല്ബെന്നിന്റെ ഈ കമ്പനിയില്‍ നിന്നാണ്. 80 എരുമകളും 45 പശുക്കളും തന്റെ ഡയറിയിലുള്ളത്. തന്റെ സംരഭത്തില്‍ നാട്ടുകാരായ 15 പേര്‍ക്ക് ജോലി നല്‍കാനായെന്നും നിറഞ്ഞ മനസ്സോടെ അവര്‍ പറഞ്ഞു.
തങ്ങളുടെ നാടിന് അഭിമാനമായ നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരിക്ക് മികച്ച സ്ത്രീ സംരംഭകയ്ക്കുള്ള ലക്ഷ്മി അവാര്‍ഡ് നല്കി ബനസ്കന്ത ജില്ലാ ഭരണകൂടം ആദരിച്ചു. നവാല്ബെന്നിപ്പോള് രാജ്യത്തെ മുന്‍ധാര വ്യവസായ മാസികകളിലടക്കം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: