തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിലെ മുഖ്യസൂത്രധാരനായ പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി യുവമോര്‍ച്ച. നിയമസഭയിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച് പ്രവര്‍ത്തകര്‍. നിയമസഭാ മാര്‍ച്ചിനുനേരെ ജലപീരങ്കി പ്രയോഗം. ഒരാള്‍ക്ക് പരിക്ക്.
ഒമ്പതരയോടെയാണ് സ്പീക്കര്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭാ വളപ്പിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചത്. പ്രധാന കവാടത്തിന് മുന്നില്‍ കൊടിയുമായി എത്തി തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ചൂണ്ടിക്കല്‍ ഹരി, പ്രവീണ്‍, അനീഷ്, പ്രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മ്യൂസിയം സ്‌റ്റേഷനിലേക്ക് മാറ്റി. ഉച്ചയോടെ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. നേമം മണ്ഡലം പ്രസിഡന്റ് ശ്രീജിത്തിന് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. പി. സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കള്ളക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനായി മാറിക്കഴിഞ്ഞുവെന്ന് സുധീര്‍ പറഞ്ഞു. നിയമസഭാ ചരിത്രത്തെ പോലും കളങ്കപ്പെടുത്തി. നിയമസഭയുടെ നാഥനായി തുടരാന്‍ ശ്രീരാമകൃഷ്ണന് യോഗ്യതയില്ല. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിക്ക് നിയമസഭയുടെ പരിരക്ഷ നല്‍കാനും പദവി ദുരുപയോഗം ചെയ്തു. രാജ്യത്ത് ഒരു സ്പീക്കര്‍ക്ക് നേരെയും ഇത്തരം ആരോപണം ഉയര്‍ന്നിട്ടില്ല. നിയമസഭയുടെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്‌ക്കണം. കള്ളക്കടത്തിന്റെ ഗുണഭോക്താക്കള്‍ സിപിഎമ്മും നേതാക്കളുമാണ്. അവരുടെ അഴിമതി പണമാണ് ശ്രീരാമകൃഷ്ണന്‍ ഡോളറായി വിദേശത്തേക്ക് കടത്തിയതെന്നും സുധീര്‍ പറഞ്ഞു.
ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനം രാജി വയ്‌ക്കുംവരെ സമരം ശക്തമായി തുടരുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നത് നിയമസഭയ്‌ക്ക് അപമാനമാണെന്നും പ്രഫുല്‍കൃഷ്ണ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, ആര്‍. സജിത്ത്, വിഷ്ണു പട്ടത്താനം, ഹരീഷ്, ചന്ദ്രകിരണ്‍, അഭിലാഷ് അയോധ്യ, പാപ്പനംകോട് നന്ദു, കരമന പ്രവീണ്‍, കൗണ്‍സിലര്‍ ആശാനാഥ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: