മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ബോംബെ ഹൈക്കോടതി, രജപുത് നിരപരാധിയും ശാന്തനുംനല്ല മനുഷ്യനാണെന്നും നിരീക്ഷിച്ചു.. സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്ങും മീറ്റു സിങ്ങും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തലവനായ ജസ്റ്റിസ് ജെ ജെ ഷിന്‍ഡെ ഇക്കാര്യം വ്യക്തമാക്കിയത്.
സുഷാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബര്‍ബന്‍ ബാന്ദ്ര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സഹോദരിമാര്‍ കോടതിയെ സമീപിച്ചത്.
കേസിനുള്ള വിധി മാറ്റിവയ്‌ക്കുന്നതിനിടെ, ”എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി” എന്ന സിനിമയിലെ സുശാന്തിന്റെ അഭിനയത്തെ ജസ്റ്റിസ് ഷിന്‍ഡെ പ്രശംസിച്ചു, കൂടാതെ താന്‍ ഒരു നല്ല മനുഷ്യനാണെന്ന് നടന്റെ മുഖത്ത് നിന്ന് ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു. ”എന്തുതന്നെയായാലും… സുശാന്ത് സിംഗ് രജ്പുത്തിന്റെ മുഖത്ത് നിന്ന് ഒരാള്‍ നിരപരാധിയും ശാന്തനുമാണെന്നും ഒരു നല്ല മനുഷ്യനാണെന്നും മനസ്സിലാക്കാന്‍ കഴിയും,” ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുത് വിഷാദരോഗത്തിനുള്ള മരുന്ന് കഴിച്ചുവെന്ന് റിയ ചക്രബര്‍ത്തി ആരോപിക്കുന്നു. സഹോദരിമാരാണ് മരുന്നുകള്‍ വാങ്ങി എത്തിച്ചിരുന്നതെന്നാണ് റിയയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: