Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന്റെ വ്യവസായ വികസനത്തിന് 28,400 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; 26 വര്‍ഷം കാലവധിയുള്ള പദ്ധതി; ലക്ഷ്യം സാമൂഹിക, സാമ്പത്തിക വികസനം

മൊത്തം നിക്ഷേപത്തിന്റെ അര്‍ഹമായ മൂല്യത്തിന്റെ 300 ശതമാനം വരെ 10 വര്‍ഷത്തേക്ക് ലഭിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തേയും പ്രോത്സാഹന തുക മൊത്തം പ്രോത്സാഹന തുകയുടെ പത്തിലൊന്നില്‍ താഴെയായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 10:32 pm IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ വ്യവസായ വികസനത്തിനായി 28,400 കോടി രൂപയുടെ പദ്ധതി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വ്യവസായ  വ്യാപാര പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം അംഗീകാരം നല്‍കി. 26 വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയിലൂടെ മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

ജമ്മു കാശ്മീരിലെ വ്യവസായ വികസനത്തിനായി രൂപം നല്‍കിയ ഈ കേന്ദ്ര പദ്ധതിയുടെ മുഖ്യ ലക്ഷ്യം തൊഴിലവസര സൃഷ്ടിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയുടെ വിശദവിവരങ്ങള്‍ ചുവടെ.

1. മൂലധന നിക്ഷേപത്തിനുള്ള പ്രോത്സാഹനം

നിര്‍മ്മാണ മേഖലയില്‍ വ്യവസായ ശാലകളും യന്ത്രോപകരണ ങ്ങളും സ്ഥാപിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ക്കും സേവന മേഖലയില്‍ മറ്റ് സുസ്ഥിര ആസ്തികള്‍ നിര്‍മ്മിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ക്കും ഈ പ്രോത്സാഹനം ലഭിക്കും. മേഖല തിരിച്ചുള്ള 50 കോടി രൂപ  വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അഞ്ച് കോടി രൂപ മുതല്‍ ഏഴരക്കോടി രൂപ വരെയാണ് മൂലധന നിക്ഷേപ പ്രോത്സാഹനമായി ലഭിക്കുക.

2. പലിശ ഇളവ്

വ്യവസായ ശാലകള്‍ നിര്‍മ്മിച്ച് യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി ഏഴ് വര്‍ഷത്തേക്ക് ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വായ്‌പ ലഭിക്കും.

3. ജി.എസ്.ടി ബന്ധിത പ്രോത്സാഹനം

മൊത്തം നിക്ഷേപത്തിന്റെ അര്‍ഹമായ മൂല്യത്തിന്റെ 300 ശതമാനം വരെ 10 വര്‍ഷത്തേക്ക് ലഭിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തേയും പ്രോത്സാഹന തുക മൊത്തം പ്രോത്സാഹന തുകയുടെ പത്തിലൊന്നില്‍ താഴെയായിരിക്കും.

4. പ്രവര്‍ത്തന മൂലധന പലിശ ആനുകൂല്യം

നിലവിലുള്ള എല്ലാ യൂണിറ്റുകള്‍ക്കും, പരമാവധി അഞ്ച് വര്‍ഷം വരെ അഞ്ച് ശതമാനം പലിശനിരക്ക്. പരമാവധി ആനുകൂല്യം  ഒരു കോടി രൂപ.

പദ്ധതിയുടെ മുഖ്യസവിശേഷതകള്‍

1. ചെറുകിടവന്‍കിട യൂണിറ്റുകള്‍ക്ക് പദ്ധതി ഒരു പോലെ ആകര്‍ഷകമാക്കിയിട്ടുണ്ട്. വ്യാവസായിക യൂണിറ്റും യന്ത്രോപകരണ ങ്ങളും സ്ഥാപിക്കുന്നതിന് 50 കോടി രൂപ വരെയുള്ള മൂലധന നിക്ഷേപങ്ങള്‍ക്ക് ഏഴരക്കോടി രൂപയുടെ മൂലധന പ്രോത്സാഹന വും ഏഴ് വര്‍ഷക്കാലത്തേക്ക് പരമാവധി ആറ് ശതമാനം നിരക്കില്‍ മൂലധന പലിശ ഇളവും ലഭിക്കും.

2. ജമ്മു കാശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ ബ്ലോക്ക് തലം വരെ വ്യാവസായിക വികസനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

3. ബിസിനസ് ചെയ്യല്‍ സുഗമമാക്കലിന്റെ ചുവടുപിടിച്ച് പദ്ധതി ലളിതമാക്കിയിട്ടുണ്ട്. സുതാര്യത നിലനിര്‍ത്തിക്കൊണ്ടും, നൂലാമാലകള്‍ ഒഴിവാക്കിയുമാണ് ജി.എസ്.ടി ബന്ധിത പ്രോത്സാഹനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

4. പദ്ധതിയുടെ രജിസ്‌ട്രേഷനിലും, നടത്തിപ്പിലും ജമ്മു കാശ്മീര്‍ കേന്ദ്ര ഭരണ സംവിധാനത്തിന് വര്‍ദ്ധിച്ച പങ്ക് ഉറപ്പാക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സി പരിശോധിച്ച ശേഷമായിരിക്കും തുക അനുവദിക്കുക.

5. വ്യാവസായിക പ്രോത്സാഹന തുകയുടെ അര്‍ഹത കണക്കാക്കാന്‍ ജി.എസ്.ടി റീഫണ്ടോ, ചെലവായ തുക തിരികെ കൊടുക്കലോ അല്ല, മറിച്ച് മൊത്തം ജി.എസ്.ടി ആയിരിക്കും കണക്കാക്കുക.

6. മുമ്പുണ്ടായിരുന്ന പദ്ധതികളില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, പുതിയ പദ്ധതിയുടെ അത്ര തന്നെ പണ ലഭ്യത ഉണ്ടായിരുന്നില്ല.

തൊഴിലവസര സാധ്യതകള്‍

1. തൊഴിലവസര സൃഷ്ടി, നൈപുണ്യ വികസനം, പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനം മുതലായവയ്‌ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ പദ്ധതി ജമ്മു കാശ്മീരിലെ നിലവിലുള്ള വ്യാവസായിക പരിസ്ഥിതിയില്‍ വിപ്ലവകരമായ പരിവര്‍ത്തനം കൊണ്ടുവരും. അതുവഴി രാജ്യത്ത് വ്യാവസായികമായി മുന്നിട്ട് നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ദേശീയതലത്തില്‍ മത്സരിക്കാന്‍ ജമ്മു കാശ്മീരിനെ പര്യാപ്തമാക്കും.

2. നിര്‍ദ്ദിഷ്ട പദ്ധതി അഭൂതപൂര്‍വ്വമായ നിക്ഷേപം ആകര്‍ഷിക്കുക വഴി നേരിട്ടും അല്ലാതെയും ഏകദേശം നാലരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രവര്‍ത്തന മൂലധന പലിശയിളവ് പദ്ധതി മറ്റൊരു 35,000 പേര്‍ക്ക് പരോക്ഷമായി സഹായം ലഭ്യമാക്കും.

ചിലവ്

2020-21 മുതല്‍ 2036-37 വരെയുള്ള പദ്ധതി കാലയളവില്‍ 28,400 കോടി രൂപയാണ്  നിര്‍ദ്ദിഷ്ട പദ്ധതിയുടെ മൊത്തം അടങ്കല്‍ വിവിധ പ്രത്യേക  പാക്കേജ് പദ്ധതികള്‍ക്ക് കീഴില്‍ ഇതുവരെയായി 1,123.84 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

Tags: ജമ്മു കശ്മീര്‍കേന്ദ്ര സര്‍ക്കാര്‍സമ്പദ് വ്യവസ്ഥകേന്ദ്രപാക്കേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.