കൊച്ചി: കുസാറ്റ് ക്യാമ്പസിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ സമാധാന പ്രതിഷേധ മാർച്ചിൽ പോലീസ് അതിക്രമം. പോലീസിന്റെ കിരാത നടപടിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പിഎസ്‌സിയെയും, പിഎസ്‌സി ഉദ്യോഗാർത്ഥികളേയും നോക്കുകുത്തികളാക്കി പാർട്ടി ഗുണ്ടകളെ സ്ഥിരപ്പെടുത്താൻ ശ്രമിയ്‌ക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് യുവമോർച്ച കൊച്ചിൻ യൂണിവേഴ്സിറ്റിലേക്ക് സമാധാന മാർച്ച് നടത്തിയത്.
പ്രതിഷേധ മാർച്ച് ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, സരീഷ് സജീവൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അനീഷ് എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ്, യുവമോർച്ച ഇടുക്കി ജില്ലാ വനിതാ കോഡിനേറ്റർ സൗമ്യ പി.വി, ജില്ലാ ട്രഷറർ അജിൽ, ഐടി സെൽ കൺവീനർ പ്രശാന്ത് ഷേണായി എന്നിവർ നേതൃത്വം നൽകി.
എന്നാൽ സമാധാന പരമായി നടത്തിയ ഈ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. പോലീസ് ജലപീരങ്കിയാണ് പ്രവർത്തകർക്ക് നേർക്ക് പ്രയോഗിച്ചത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കൊണ്ടുപോകും വഴിയും അതിക്രൂര മർദ്ധനമാണ് തുടർന്നത്. ഇടുക്കി ജില്ലാ സെക്രട്ടറി അനന്തു മങ്കാട്ടിലിന് മർദ്ദനത്തിൽ സാരമായി പരിക്കേറ്റു.
പോലീസിന്റെ അതിക്രമവും യുവമോർച്ച പ്രവർത്തകനെ വാഹനത്തിൽ മർദ്ദിച്ച സംഭവം ദൗർഭാഗ്യകരമാണന്നും പോലീസിന്റെ കാടത്തം നിറഞ്ഞ നടപടിക്കെതിരെ കളമശ്ശേരി പ്രിൻസിപ്പൽ എസ് ഐ മാഹിൻ സലിമിനെതിരെ നടപടി എടുക്കണമെന്ന് ബിജെപി കളമശേരി മണ്ഡം പ്രസിഡൻറ് ഷാജി മൂത്തേടൻ, ബിജെപി കളമശ്ശേരി കൗൺസിലറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുമാർ തൃക്കാക്കര എന്നിവർ ആവശ്യപ്പെട്ടു. നടപടി എടുക്കാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധ സമരപരിപാടികൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു. അക്രമം സംബന്ധിച്ച് ജില്ലാ കമ്മിഷണർക്കും പോലീസ് കംപ്ലയൻറ് അതോറിറ്റിക്കും നേതാക്കൾ പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: