ന്യൂദല്‍ഹി: കര്‍ഷകരുടെ സമരം 43ാം ദിവസത്തിലേക്ക് കടന്നതോടെ സമരം ചെയ്യുന്ന കിസാന്‍ യൂണിയന് നേതാക്കളോട് ഉടന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ്.
ആര്‍എസ്എസ് നേതാവ് ഡോ. കൃഷ്ണ ഗോപാല്‍ ശര്‍മ്മയാണ് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. ആര്‍എസ്എസിന്റെ ത്രിദിന യോഗം ജനവരി അഞ്ചിനാണ് അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ ആരംഭിച്ചത്. ഈ യോഗത്തില്‍ പ്രശ്നപരിഹാരം എത്രയും വേഗം കണ്ടെത്താന്‍ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു.
ഇതിനിടെ കര്‍ഷകര്‍ സമരം കടുപ്പിക്കുകയാണ്. വ്യാഴാഴ്ച കര്‍ഷകര്‍ അവരുടെ ശക്തിപ്രകടനമെന്ന നിലയില്‍ ദല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തി.പ്രശ്നം പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള കര്‍ഷകരുമായുള്ള അടുത്ത ചര്‍ച്ച ജനവരി എട്ടിനാണ്. ഇതുവരെ ഏഴ് വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: