തിരുവനന്തപുരം: പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടു നല്‍കുന്നത് സംബന്ധിച്ച് എല്‍ഡിഎഫുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലെത്തുന്നു. പ്രഫുല്‍ പട്ടേലും പവാറിനൊപ്പം ഉണ്ടാകും. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുമായി ഇരുനേതാക്കളും ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്താനാണ് നേതാക്കള്‍. അധ്യക്ഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി തര്‍ക്കം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതിലേക്ക് വരെ എത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെത്തി വിഷയത്തില്‍ ഇടപെടുന്നത്. ടിപി പീതാംബരന് മാസ്റ്ററും മാണി സി കാപ്പനും മുംബൈയില്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനിടെയാണ് പവാറും പട്ടേലും കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കിയത്.
കേരളത്തിലെ ചര്‍ച്ചയ്ക്ക് ശേഷം പവാര്‍ മുംബൈയില്‍ മടങ്ങിയെത്തിയാവും എല്‍ഡിഎഫ് വിടുന്ന കാര്യത്തിലെ അന്തിമതീരുമാനം അറിയിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നാണ് പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. പാലാ വിട്ടുകൊടുക്കുന്നതിനോട് ശരദ് പവാറിനും യോജിപ്പില്ലെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണിക്ക് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ എല്‍ഡിഎഫ് വിടുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഔദ്യോഗിക വിഭാഗം. പാല ഞാന്‍ 53 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത സീറ്റാണ്. അത് കൊടുക്കണം എന്ന് പറയുന്നതില്‍ ന്യായമില്ല. പവാര്‍ജി അക്കാര്യം സമ്മതിച്ചിട്ടുണ്ട്. നാല് സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്. എന്‍സിപി തുടര്‍ന്നും മത്സരിക്കും. ഒരു സംശയവും അക്കാര്യത്തിലില്ലെന്നും പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി. എന്നാല്‍, മന്ത്രി എ.കെ. ശശീന്ദ്രനും സംഘവും എല്‍ഡിഎഫില്‍ തുടരണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: