കൊച്ചി: കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കേരള സമൂഹത്തിനു സ്വീകാര്യമായിരുന്നു. കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഏതു അറ്റംവരേയും പോകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. കേസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ:
- 2017 ജനുവരി 13: 13 വയസുള്ള മൂത്തകുട്ടി ഒറ്റമുറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
- 2017 മാര്‍ച്ച 4: 9 വയസുള്ള ഇളയകുട്ടിയും തൂങ്ങിമരിച്ച നിലയില്‍.
- 2017 മാര്‍ച്ച് 6: പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അന്നത്തെ പാലക്കാട് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
- 2017 മാര്‍ച്ച് 7: രണ്ട് കുട്ടികളും ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജി എം.ആര്‍. അജിത് കുമാര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവര്‍ അറിയിക്കുന്നു. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
- 2017 മാര്‍ച്ച് 8: മൂത്തകുട്ടിയുടെ മരണത്തിലെ അന്വേഷണത്തിലെ വീഴ്ച. അന്വേഷണത്തിന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് ചുമതല നല്‍കി. അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ വാളയാര്‍ എസ്‌ഐ പി.സി.ചാക്കോയെ ഒഴിവാക്കി. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന് ചുമതല നല്‍കി.
- 2017 മാര്‍ച്ച് 9: പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. വാളയാര്‍ എസ്‌ഐ പി.സി. ചാക്കോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി വാസുദേവന്‍, സിഐ. വിപിന്‍ദാസ് എന്നിവരുടെപേരില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്.
- 2017 മാര്‍ച്ച് 10: അമ്മയുടെ സഹോദരിയുടെ മകന്‍ പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ട്യൂഷന്‍ അധ്യാപകനായ ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
- 2017 മാര്‍ച്ച് 17: മരിച്ച പെണ്‍കുട്ടികളുടെ ഏഴുവയസുള്ള സഹോദരനെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
- 2017 മാര്‍ച്ച് 18: കേസില്‍ അറസ്റ്റിലായ പതിനാറുകാരനെ ജുവനൈല്‍ ഹോമിലേക്കുമാറ്റി.
- 2017 ഏപ്രില്‍ 25: പോലീസ് രണ്ടാമതും ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പാമ്പാപള്ളം സ്വദേശി പ്രവീണ്‍ ആത്മഹത്യ ചെയ്തു.
- 2017 ജൂണ്‍ 22: സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പതിനാറുകാരന്‍ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ, ആത്മഹത്യ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലാണ് കേസ്. ഇതിനിടെ രണ്ട് തവണ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി.
- 2019 സെപ്റ്റംബര്‍ 30: മൂന്നാംപ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വെറുതെ വിട്ടു.
- 2019 ഒക്ടോബര്‍ 25: ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു.
- 2019 ഒക്ടോബര്‍ 28 ന് മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി കേസില്‍ ഹാജരായ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ എന്‍. രാജേഷിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി.
- 2019 ഒക്ടോബര്‍ 31 ന് ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറില്ലെത്തി. വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ പുന്നല ശ്രീകുമാറിനൊപ്പം മുഖ്യമന്ത്രിയെ കാണുന്നു.
- 2019 നവംബര്‍ 1 ന് കമ്മീഷന്‍ കാത്തിരുന്നെങ്കിലും പാലക്കാടെത്തിയ രക്ഷിതാക്കളെ പുന്നലശ്രീകുമാറിന്റെ ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു.
- 2019 നവംബര്‍ 18 ന് കേസിലെ സ്‌പെഷല്‍ പബഌക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ പുറത്താക്കി
- 2019 നവംബര്‍ 21: റിട്ട.ജസ്റ്റിസ് പി.കെ.ഹനീഫയെ കമ്മീഷനായി നിയമിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
- 2020 ജനുവരി: ആലുവയില്‍ ഉള്‍പ്പെടെ ജുഡീഷ്യല്‍ കമ്മിഷന്‍ സിറ്റിങ്
- 2020 ഫെബ്രുവരി 17: കുട്ടികള്‍ക്ക് വേണ്ടിയുള്ള സമിതികളില്‍ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായിരുന്ന എന്‍. രാജേഷിനെ നിയമിക്കരുതെന്ന് സാമുഹികനീതി വകുപ്പിന്റെ ഉത്തരവ്.
- 2020 മാര്‍ച്ച് 16: വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള രക്ഷിതാക്കളുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചു. പ്രതികളുടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി ഉത്തരവ്.
- 2020 മാര്‍ച്ച് 17: പ്രതികളായ എം.മധു, വി.മധു, പ്രദീപ്കുമാര്‍ എന്നിവരുടെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
- 2020 ഒക്ടോബര്‍ 16: അപ്പീല്‍ വേഗത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ
- 2020 ഒക്ടോബര്‍ 18: കോടതി കേസ് പരിഗണിച്ചു.
- 2020 ഒക്ടോബര്‍ 23: മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച പുന്നല ശ്രീകുമാര്‍ പറ്റിച്ചെന്ന് മാതാപിതാക്കളുടെ ആരോപണം. മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിച്ചു.
- 2020 ഒക്ടോബര്‍ 25 മുതല്‍ 31 വരെ വിധിദിനം മുതല്‍ ചതിദിനം വരെ എന്ന പേരില്‍ മാതാപിതാക്കള്‍ അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ സമരം നടത്തി.
- 2020 നവംബര്‍ 9: അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കാന്‍ തുടങ്ങി
- 2020 നവംബര്‍ 10: മന്ത്രി എ.കെ.ബാലന്റെ പാലക്കാട്ടെ വസതിയിലേക്ക് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്നും മാതാപിതാക്കളുടെ മാര്‍ച്ചിന് തുടക്കം
- 2020 നവംബര്‍ 25: വാളയാറില്‍ ഡിവൈഎസ്പി എം.ജെ. സോജനെതിരെ നടപടി ആവശ്യപ്പെട്ട് സമരം. സോജന്റെ ഇരകളായവര്‍ പങ്കെടുത്തു.
- 2020 ഡിസംബര്‍ 4: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും അമ്മയുടെ കത്ത്.
- 2021 ജനുവരി 6: പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: