ചെന്നൈ: നടന് വിജയുടെ പൊങ്കല്‍ റീലീസ് മാസ്റ്റര്‍ എന്ന ചിത്രത്തെ സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. തമിഴ്നാട്ടില്‍ സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളെ അനുവദിക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍.അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമെ കൊട്ടകയ്ക്കുള്ളില്‍ പ്രവേശനം അനുവദിക്കാവുവെന്നും തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനമായി നിര്‍ദ്ദേശിച്ചു.
കൊവിഡ് കേസുകളില്‍ കുറവു വന്നതോടെ ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം തിയേറ്ററുകള്‍ തുറക്കാനെന്നായിരുന്നു നിര്‍ദ്ദേശം.കഴിഞ്ഞദിവസമാണ് ഈ തീരുമാനത്തിന് ഇളവ് നല്കി തമിഴ്നാട്ടിലെ സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
മാസ്റ്റര്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് വിജയ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് 50 ശതമാനത്തിനു പകരം തിയറ്ററില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിജയ് നായകനാകുന്ന ചിത്രമായ മാസ്റ്ററര്‍ 13നാണ് റിലീസ് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍.സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഒരു തരത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: