കൊച്ചി: ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഡിസംബര്‍ 30നാണ് മാസങ്ങള്‍ക്കുശേഷമാണ് രോഗികളുടെയെണ്ണം ആയിരംകടന്ന് 1006 ല്‍ എത്തിയത്. ഇന്നലെ വീണ്ടും ആയിരം കടന്ന് 1068 പേര്‍ക്ക് രോഗം ബാധിച്ചു. 990 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 64 പേരുടെ ഉറവിടം വ്യക്തമല്ല.
മൂന്നുപേര്‍ പുറത്തുനിന്നും എത്തിയവരാണ്. 946 പേര് രോഗമുക്തരായി. 816 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 750 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25393 ആണ്. ഇതില്‍ 24947 പേര് വീടുകളിലും 3 പേര് കെയര്‍ സെന്ററുകളിലും 443 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 158 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 202 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 9354 ചികിത്സയിലുള്ളത്. പരിശോധനയുടെ ഭാഗമായി 7909 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു.
കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളും രോഗികളുടെയെണ്ണവും: കറുകുറ്റി 37, കുട്ടമ്പുഴ 31, തൃപ്പൂണിത്തുറ 28, പാറക്കടവ് 27, കവളങ്ങാട് 25, ശ്രീമൂലനഗരം 25, വരാപ്പുഴ 24, അങ്കമാലി 23, അയ്യമ്പുഴ 20, ആമ്പല്ലൂര്‍ 20, ചൂര്‍ണ്ണിക്കര 20, മഴുവന്നൂര്‍ 20, വാരപ്പെട്ടി 20, കളമശ്ശേരി 19, തിരുവാണിയൂര്‍ 19, തൃക്കാക്കര 19, രായമംഗലം 19, എടത്തല 18, കിഴക്കമ്പലം 18, നെല്ലിക്കുഴി 18, കടുങ്ങല്ലൂര്‍ 17, തുറവൂര്‍ 17, കീരംപാറ 16, കുന്നത്തുനാട് 15, കൂവപ്പടി 15, കോതമംഗലം 14, പിണ്ടിമന 14, മലയാറ്റൂര്‍ നീലീശ്വരം 14, ഇടപ്പള്ളി 13, കാഞ്ഞൂര്‍ 13, കുമ്പളം 13, പൂതൃക്ക 13, കീഴ്മാട് 12, കൂത്താട്ടുകുളം 12, പോത്താനിക്കാട് 12, കലൂര്‍ 11, മൂക്കന്നൂര്‍ 11, ഏലൂര്‍ 10, ഏഴിക്കര 10, ഐക്കാരനാട് 10, മഞ്ഞപ്ര 10, മുടക്കുഴ 10, വൈറ്റില 10, ആലങ്ങാട് 9, ഇടക്കൊച്ചി 9, പള്ളുരുത്തി 9, വാളകം 9, കടവന്ത്ര 8, നെടുമ്പാശ്ശേരി 8, പായിപ്ര 8, പൈങ്ങോട്ടൂര്‍ 8, വടവുകോട് 8, കുഴിപ്പള്ളി 7, കോട്ടുവള്ളി 7, പാലാരിവട്ടം 7, വടക്കേക്കര 7, വെങ്ങോല 7, വേങ്ങൂര്‍ 7, എറണാകുളം സൗത്ത് 6, ഒക്കല്‍ 6, കടമക്കുടി 6, കരുമാലൂര്‍ 6, കാലടി 6, കുമ്പളങ്ങി 6, തേവര 6, നോര്‍ത്തുപറവൂര്‍ 6, പോണേക്കര 6, ഫോര്‍ട്ട് കൊച്ചി 6, മട്ടാഞ്ചേരി 6, മുളന്തുരുത്തി 6, മൂവാറ്റുപുഴ 6, വാഴക്കുളം 6, എളമക്കര 5, കുന്നുകര 5, പെരുമ്പടപ്പ് 5, വെണ്ണല 5, പോലീസ് ഉദ്യോഗസ്ഥന് 1, സിഐഎസ്എഫ് 1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: