വയനാട് : കുടകിലെ കുട്ട ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തു. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷം ഭരിച്ച യുഡിഎഫ് കോട്ട തകര്‍ത്താണ് എന്‍ഡിഎ ഇവിടെ ഭരണം പിടിച്ചത്.
പതിനാറ് സിറ്റില്‍ ഒന്‍പത് ഡിവിഷനില്‍ വിജയിച്ചാണ് വയനാട് അതിര്‍ത്തി ഗ്രാമമായ കുട്ട ഗ്രാമ പഞ്ചായത്തില്‍ ബിജെപി ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നേടിയത്. ഏറെ മലയാളികള്‍ ഉള്ളിടത്തും ന്യൂനപക്ഷ പ്രദേശങ്ങളിലും എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ദേവ ഗൗഡയുടെ ദളളിന്റെ സപ്പോട്ടിലാണ് ഇത്രയും കാലം ഇവിടെ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നത്. എന്നാല്‍ ഇത്തവണ ദള്ളിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കുട്ട ഗ്രാമ പഞ്ചായത്തിലടക്കം പല ഭാഗത്തും ദള്‍ തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. പ്രധാനമന്ത്രിയുടെ സാധാരണക്കാര്‍ക്കായുള്ള ശൗചാലയ നിര്‍മാണം, കര്‍ഷകരുടെ ഉന്നമനം, ജാതി മതം നോക്കാതെയുള്ള സൗജന്യ ഭക്ഷ്യധാന്യം, തോഴിലുറപ്പ് കൂലി വര്‍ദ്ധന സൗജന്യ ഗ്യാസ് കണക്ഷന് ഭവന നിര്‍മ്മാണം, കിസാന്‍ സമ്മാന്‍ പദ്ധതി ഇതൊക്കെയാണ് വോട്ടായി മാറിയതെന്ന് ജയിച്ച സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത തിരുനെല്ലി പഞ്ചായത്തില്‍ ഈ പദ്ധതിയെല്ലാം കേരള സര്‍ക്കാരിന്റെ പദ്ധതിയാണെന്ന നുണ പ്രചരണം നടന്നു
. ഇവിടെ ഇത് വില പോയില്ലെന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി ശാന്തി കാളപ്പ പറഞ്ഞു. യഥാര്‍ത്ഥ്യം മനസിലാക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ജനാര്ദനന്, കറുപ്പയ്യ, മണി, പ്രദിഷന്, മീന, കീര്‍ത്തി, ഹേമാവദി, ദിവ്യ, ശാന്തി കാളപ്പ എന്നിവരാണ് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.കുട്ട ഗ്രാമ പഞ്ചായത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: