Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാബോധി

തനിക്കുവേണ്ടിയല്ലാതെ തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പൊരുതാനിറങ്ങിയ ഒരുവളുടെ ആത്മവീര്യമായിരുന്നു കേരളം

എം. സതീശന്‍ by എം. സതീശന്‍
Jan 6, 2021, 05:57 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഓര്‍മ്മയായി ഒരു ആല്‍മരം മതിയെന്ന് ഓര്‍മ്മിപ്പിച്ച്, ചേതനയറ്റ തന്റെ ശരീരത്തില്‍ ഒരു പൂവ് പോലും വെക്കരുതെന്ന് ശാഠ്യം പിടിച്ച്, കാലത്തിന്റെ തിരയിളക്കത്തില്‍ അലിവായി അലിഞ്ഞ് സുഗതകുമാരി മടങ്ങി…  

തിരുവാറന്മുളയപ്പന്റെ പൊന്നോണത്തോണിയില്‍ നിറയെ വേണം മലയാണ്മയ്‌ക്കുണ്ണുവാനുള്ള വിഭവങ്ങളെന്ന് ദുര മൂത്ത കാലത്തിന് നേരെ ഉറക്കെ വിളിച്ചുപറഞ്ഞ ഒരു പോരാളിയുടെ മടക്കം…. തണലായിരുന്നു, കനലായിരുന്നു, കനിവ് പെയ്ത കണ്ണുനീരായിരുന്നു, നിറഞ്ഞ വാത്സല്യമായിരുന്നു…. ഉറച്ച നിലപാടായിരുന്നു സുഗതകുമാരി…. ഇളക്കമില്ലാത്ത നിലപാട്.

അധികാരകേന്ദ്രങ്ങള്‍ മുതല്‍ ആര്‍ത്തി പിടിച്ച ധൂര്‍ത്തന്മാര്‍ വരെ എതിര്‍മുഖത്ത് ഒന്നിന് പിന്നാലെ അധിക്ഷേപവും അപവാദപ്രചരണവുമായി നിലയുറപ്പിച്ചിട്ടും അവര്‍ തെല്ലും ചലിച്ചില്ല…. തനിക്കുവേണ്ടിയല്ലാതെ തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പൊരുതാനിറങ്ങിയ ഒരുവളുടെ ആത്മവീര്യമായിരുന്നു കേരളം ഇത്രകാലം കണ്ടത്. ചോരകൊണ്ട് അധികാരം നേടാനിറങ്ങിയവര്‍ക്ക് പിന്നില്‍ എറിഞ്ഞുകിട്ടിയ പദവികളുടെയും പണത്തിന്റെയും തൂക്കത്തിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നിലകൊണ്ട സ്വയംപ്രഖ്യാപിത സാംസ്‌കാരികനായകന്മാര്‍, നായികമാരും, തഴച്ചുനിന്ന കാലത്തുതന്നെയാണ് ബോധേശ്വരന്റെ മകള്‍ മഹാബോധി പോലെ വിവേകത്തിന്റെ ശബ്ദമായി തല ഉയര്‍ത്തി നിന്നത്….. അത് ഒരു അമ്മയുടെ നില്പായിരുന്നു. അനീതി പൊറുക്കാന്‍ കഴിയാത്തവളുടെ നില്‍പ്…

ചോദ്യം ചെയ്യലുകളെ ഭയപ്പെട്ടില്ല സുഗതകുമാരി. ഭൂമിയുടെ ശത്രുക്കളോടായിരുന്നു പോരാട്ടം. സ്നേഹത്തിന്റെ ശത്രുക്കളോട്, മഴയുടെ, മലയുടെ, മരത്തിന്റെ വിനാശത്തിനായി ഉയര്‍ന്ന എല്ലാ സ്വാര്‍ത്ഥതയോടും അവര്‍ പോരാടി…   തിളച്ചുവെയിലത്ത് നിന്ന് ഒറ്റയ്‌ക്ക് പൊരുതുകയായിരുന്നു സുഗതകുമാരി.

വിധേയയായിരുന്നില്ല അവര്‍.  

മരണാനന്തരം ‘ഇംഗ്ലീഷ് ദേശാഭിമാനി’യിലെ ഒരു സഖാവ് സുഗതകുമാരിയെ വല്ലാണ്ട് ആക്ഷേപിച്ച് ആദരിച്ചുകളഞ്ഞു. ഉത്തരഭാരതത്തിലെ ഗോഭക്തര്‍ക്കായി അവര്‍ ലേഖനമെഴുതി, അമിത്ഷായ്‌ക്ക് കാണാന്‍ അനുമതി നല്‍കി… തുടങ്ങി തീരാത്ത ചൊരുക്കോടെയാണ് സഖാവ് ജേര്‍ണലിസ്റ്റ് തകര്‍ത്തത്… പിണറായി വിജയന്റെ സമ്മേളനവേദിക്ക് മുന്നില്‍ താഴെ സദസ്സില്‍ അമര്‍ന്നിരുന്ന് ആദരിക്കപ്പെടുന്നതിന്റെ സുഖമറിഞ്ഞ് തഴമ്പിച്ച തൊമ്മിമാര്‍ക്ക് സുഗതകുമാരിയെ മനസ്സിലാകില്ല. അത്തരം പേനയുന്തുകാര്‍ക്ക് ഭാസ്‌കരപ്പട്ടേലരോട് വിധേയമാകാം…. നിരുപാധികസ്നേഹത്തിന്റെ ചിറകുകള്‍ നീര്‍ത്തി മലയാണ്മയുടെ ആകാശത്ത് പാറിപ്പറന്ന സുഗതകുമാരിയെന്ന പ്രകൃതിയുടെ പാട്ടുകാരിക്ക് അത് സാധ്യമല്ല….  

അവര്‍ക്ക് നിലപാടുണ്ടായിരുന്നതുകൊണ്ട് നിലയറിഞ്ഞും നിലപാടറിഞ്ഞും ആദരിക്കാന്‍ അവര്‍ മടികാട്ടിയിരുന്നില്ല.

ആര്‍എസ്എസിന്റെ ഒളിപ്പോരാളിയാണ് സുഗതകുമാരി എന്ന് പിണറായി സര്‍ക്കാരിന്റെ ‘എഴുത്തച്ഛന്‍’ സക്കറിയ ഒരുകാലത്ത് അധിക്ഷേപിച്ചു നടന്നു. സുഗതകുമാരിയുടെ മറുപടി ‘എനിക്ക് രണ്ടാളേ ഗുരുക്കന്മാര്‍’ എന്ന കവിതയായിരുന്നു,

”ഒരാള്‍ മുകളിലായി വിളക്കുകാട്ടുന്നു

ഒരാള്‍ വടിയൂന്നി നടക്കുന്നു മുന്നില്‍

ഒളിപ്പോരെന്തെന്ന് പഠിപ്പീച്ചീലവര്‍

തിളച്ച വെയിലത്തേ പയറ്റിയിട്ടുള്ളൂ…”

ഒരു അഭിമുഖത്തില്‍ ഇതേപ്പറ്റി അവര്‍ വിശദീകരിച്ചു. ”സ്വാമി വിവേകാനന്ദനും ഗാന്ധിജിയും. ഈ രണ്ട് ഗുരുക്കന്മാരേ എനിക്കുള്ളൂ. ഏതെങ്കിലും പാര്‍ട്ടിക്ക് പിന്നാലെ പോകാനോ ഒളിപ്പോര് നടത്താനോ അവര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. തിളച്ച വെയിലത്ത് നേരിട്ട് നിന്നേ പയറ്റിയിട്ടുള്ളൂ. ഇടതിനോടായാലും വലതിനോടായാലും എന്നുമെന്നും വഴക്കായിരുന്നു. ഒരു മന്ത്രിയുടെയും മുഖത്തുനോക്കി പറയാനുള്ളത് പറയാതിരുന്നിട്ടില്ല. അതുകൊണ്ട് ആരുടെയും പ്രീതിയൊന്നും കിട്ടിയിട്ടില്ല, സാരമില്ല…..”

ആകുലമായിരുന്നു ആ മനസ്സ്…. അതിവേഗം പടരുന്ന ഉപഭോഗത്വരയെക്കുറിച്ച്, അതിന് അടിപ്പെടുന്ന നമ്മുടെ ജീവിതത്തെക്കുറിച്ച്, എല്ലാ നഷ്ടങ്ങളും ഉലച്ച ഉള്ളുമായി കവിതയിലേക്ക്  പലപ്പോഴും അവര്‍ വല്ലാതെ പെയ്തുകൊണ്ടേയിരുന്നു…. രാഷ്‌ട്രീയത്തിന്റെ, ജാതിയുടെ, അഹിതമായ എല്ലാത്തരം വേഴ്ചകളുടയും ഇടമായി തന്റെ നാട് മാറുന്നതിന്റെ വേദന അവര്‍ മറച്ചുവെച്ചില്ല…. കാവ് തീണ്ടല്ലേ എന്ന് ആര്‍ത്തുപാടിയൊരമ്മ ആരും പറയാത്തത്, പറയാന്‍ മടിച്ചത് അലമുറയിട്ട് മലയാളികളോട് പലപാട് വിളിച്ചുപറഞ്ഞു…. അവര്‍ പറഞ്ഞത് ഏറ്റ് പറയാന്‍ , അതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഭയക്കും വിധേയന്മാര്‍ ….. അവര്‍ സുഗതകുമാരിയുടെ കവിതകളില്‍ പ്രണയവും വിരഹവും രതിയും തെരഞ്ഞ് കാലം പോക്കട്ടെ …. നമുക്ക് പക്ഷേ നേര്‍ക്ക് നേര്‍ നിന്ന് പൊള്ളും വെയിലും പേമാരിയും കൂസാതെ നടത്തിയ ആ പോരാട്ടത്തിന്റെ വഴിയേ നടക്കാം …….

Tags: സുഗതകുമാരിസുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Article

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

Article

സൈലന്റ്‌വാലി പോരാട്ടം മറക്കരുത്

Seva Bharathi

വനവാസി ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതിക്ക് സുഗതകുമാരി ടീച്ചറുടെ പേര് നല്‍കി സേവാഭാരതി; ‘സുഗതം’ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies