പേട്ട: ബിജെപി നിയോജകമണ്ഡലം പ്രസിഡന്റിനെ അധിക്ഷേപിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷന് ഉപരോധിച്ചു. മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശിനെ അപമാനിച്ച പേട്ട സിഐ ഗിരിലാല്‍ മാപ്പു പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയോടെയായിരുന്നു ഉപരോധം. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാക്കയില്‍ സിപിഎം നടത്തിയ വീടുകയറി ആക്രമണം സംബന്ധിച്ച വിവരം അന്വേഷിക്കാനെത്തിയതായിരുന്നു ബിജെപി മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശ്. സിഐയോട് ആവശ്യം പറഞ്ഞപ്പോള്‍ താനെവിടുത്തെ മണ്ഡലം പ്രസിഡന്റാണെന്ന് ആക്രോശിച്ച് രമേശിനെ സിഐ ഗിരിലാല്‍ സ്റ്റേഷനിലുള്ളില്‍ വച്ച് പിടിച്ചുതള്ളി. അസഭ്യം വിളിച്ചുകൊണ്ടായിരുന്നു സിഐയുടെ അതിക്രമം. മൂന്നുപ്രാവശ്യം തന്നെ മറ്റ് പോലീസുകാരുടെ മുന്നില്‍ വച്ച് അതിനിഷ്ഠൂരമായി പിടിച്ച് തള്ളാന്‍ സിഐ ശ്രമിച്ചുവെന്ന് രമേശ് പറഞ്ഞു.
ചാക്കയിലുണ്ടായ അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അകാരണമായി റിമാന്‍ഡ് ചെയ്യിപ്പിച്ചിരുന്നു. ഇവരെ തെളിവെടുപ്പിനായി ഇന്നലെയാണ് കോടതിയില്‍ നിന്നും പേട്ട പോലീസ് ഏറ്റുവാങ്ങിയത്. ഇവര്‍ കുറ്റക്കാരാണെന്ന് വരുത്തി തീര്ക്കാര് മുന്മേയര് ശ്രീകുമാറിന്റെ നിര്‍ദ്ദേശമനുസ്സരിച്ച് പോലീസ് പദ്ധതി ആവിഷ്കരിക്കുന്ന സമയത്തായിരുന്നു രമേശ് എത്തിയത്. ഇതാണ് സിഐയെ ചൊടിപ്പിച്ചത്. ഡിസംബര്‍ 25 നായിരുന്നു മുന്മേയര് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രാദേശിക നേതാവ് സുരേഷിനെയും ഭാര്യയെയും നടുറോഡില്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇവരുടെ വീടുകയറിയും ആക്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ ബിജെപി പ്രവര്ത്തകന് അതുലിനെയും സംഘം ആക്രമിച്ചു.
സിപിഎമ്മുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ ചികിത്സ നല്‍കിയശേഷം പോലീസ് കസ്റ്റഡിയിലെടുത്തു കേസ് ചുമത്തുകയാണുണ്ടായത്. ഇതുവരെ സുരേഷിന്റെ വീടുകയറി ആക്രമിച്ച് ഭാര്യയെയും മക്കളെയും അതിക്രൂരമായി മര്‍ദ്ദിച്ച കേസിലെ യഥാര്‍ഥപ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. മുപ്പതോളം പേരാണ് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതില്‍ അഞ്ചുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവരുടെ പേരുകള്‍ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതറിഞ്ഞാണ് രമേശ് സ്റ്റേഷനിലെത്തിയത്. ഉപരോധത്തെ തുടര്‍ന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുമായി ചര്‍ച്ച നടത്തി. സിഐ ചെയ്തത് തെറ്റായ രീതിയാണെന്നും സിഐ ഇക്കാര്യത്തില്‍ മാപ്പ് പറയുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ വി.വി. രാജേഷിനോട് പറഞ്ഞു.
എന്നാല്‍ സിഐ മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ പി. അശോക് കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ശ്രീവരാഹം വിജയന്, മണ്ഡലം സെക്രട്ടറി കെ. മോഹനന് ഏരിയ പ്രസിഡന്റ് ബിജു മൂലയില്‍, കൗണ്‍സിലര്‍മാരായ ഡി.ജി. കുമാരന്, സുരേഷ്, മുന്‍ കൗണ്‍സിലര്‍ ചിഞ്ചു, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: