Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നഗരമേല്‍ക്കൂരയില്‍ തണല്‍തേടി സഞ്ചാരികളുടെ കുത്തൊഴുക്ക്

ഉയരം കൂടിയ പാറക്കെട്ടുകളും ചെറുകുന്നുകളും നിറഞ്ഞ വിളപ്പില്‍ പഞ്ചായത്തിന്റെ പരിധിയിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്. നഗരാതിര്‍ത്തിയില്‍ നിന്നും ആറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാസ്താംപാറയുടെ നെറുകയിലെത്താം. ലോക് ഡൗണില്‍ അടഞ്ഞുകിടന്ന പ്രവേശനകവാടം കഴിഞ്ഞയാഴ്ച തുറന്നിട്ടതോടെ ജില്ലയില്‍ നിന്നു മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 02:44 pm IST
in Travel

വിളപ്പില്‍: നഗരത്തിന്റെ മേല്‍ക്കൂര എന്ന വിളിപ്പേരുണ്ട് ശാസ്താംപാറയ്‌ക്ക്. നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ മാത്രമാണ് അനന്തപുരിക്കായി പ്രകൃതിയൊരുക്കിയ ഈ മേല്‍ക്കൂരയിലേക്കുള്ള ദൂരം. ഇവിടെ തണല്‍തേടി, ഇളം കാറ്റിന്റെ തണുപ്പുതേടി ദിവസേന സഞ്ചാരികളുടെ കുത്തൊഴുക്ക്.  

ഉയരം കൂടിയ പാറക്കെട്ടുകളും ചെറുകുന്നുകളും നിറഞ്ഞ വിളപ്പില്‍ പഞ്ചായത്തിന്റെ പരിധിയിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്. നഗരാതിര്‍ത്തിയില്‍ നിന്നും ആറുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാസ്താംപാറയുടെ നെറുകയിലെത്താം. ലോക് ഡൗണില്‍ അടഞ്ഞുകിടന്ന പ്രവേശനകവാടം കഴിഞ്ഞയാഴ്ച തുറന്നിട്ടതോടെ ജില്ലയില്‍ നിന്നു മാത്രമല്ല, ഇതരസംസ്ഥാനങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പരിപാലിക്കുന്ന ശാസ്താംപാറയില്‍ പടികയറിയെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ചെറുമണ്ഡപങ്ങളും പാര്‍ക്കുമൊക്കെ സജ്ജമാക്കിയിട്ടുണ്ട്. പാറയുടെ മുകളിലേക്കുള്ള വഴിയില്‍ ഇടയ്‌ക്കിടയ്‌ക്ക് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുമുണ്ട്. മൂന്നുതട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന പടികള്‍ കയറി പാറയുടെ മുകളിലെത്തിയാല്‍ അവിടെ മിനുസമുള്ള തറയോട് പാകിയ മണ്ഡപം കാണാം. വൈകുന്നേരങ്ങളില്‍ പാറയുടെ മുകള്‍ത്തട്ടിനെ തഴുകിയെത്തുന്ന ഇളംകാറ്റ് കൊള്ളാന്‍ ഈ മണ്ഡപം ഇടമൊരുക്കും.

ശാസ്താംപാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം ദൃശ്യമാകും. നഗരത്തിന്റെ പടിഞ്ഞാറേ അതിരൊരുക്കി നീണ്ടുനിവര്‍ന്നു കിടക്കുന്ന ശംഖുംമുഖം  ബീച്ചിന്റെ ഭംഗിയും കേരനിരകള്‍ക്കിടയിലേക്ക് തിരകള്‍ പതഞ്ഞു കയറുന്ന കോവളത്തിന്റെ മനോഹാരിതയും ഇവിടെ നിന്നും ദൃശ്യമാകും.  

ആരെയും കുളിരണിയിക്കുന്ന കാഴ്ചകളാണ് ശാസ്താംപാറയില്‍ നിറയെ. പക്ഷേ, ഇനിയും പൂര്‍ത്തിയാകാത്ത സംരക്ഷണവേലി, ഇഴഞ്ഞു നീങ്ങുന്ന വികസനപ്രവര്‍ത്തനങ്ങള്‍, അടഞ്ഞുകിടക്കുന്ന ഫുഡ് ക്വാര്‍ട്ട്, സുരക്ഷാജീവനക്കാരില്ലെന്നത് ഒക്കെ ശാസ്താംപാറയുടെ ചന്തം കെടുത്തുന്നു.

വിളപ്പില്‍ പഞ്ചായത്തിലെ കുരുവിലാഞ്ചി വാര്‍ഡിലുള്ള 14 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ശാസ്താംപാറയുടെ മുകളിലായി പ്രാചീനകാലത്ത് സ്ഥാപിച്ചതെന്ന് കരുതുന്ന ശാസ്താക്ഷേത്രവുമുണ്ട്. നഗരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയൊരുക്കുന്ന പൊന്മുടി, അഗസ്ത്യാര്‍കൂട മലനിരകളും ഇവിടെ നിന്നും കാണാം. അതോടൊപ്പം നെയ്യാര്‍ ഡാമിന്റെ വിദൂരദൃശ്യവും ശാസ്താംപാറ കാട്ടിത്തരും. സമുദ്രരനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്.  

Tags: തിരുവനന്തപുരംടൂറിസംSasthampara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.