തിരുവനന്തപുരം: സഭ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ.കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ അനുഗ്രഹമായി കരുതുകയാണ്. പ്രധാനമന്ത്രി ചര്‍ച്ച നടത്തിയ ശേഷം തുടര്‍ പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വാര്‍ത്ത ചാനലിനോട് പറഞ്ഞു. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിട്ടാണ് മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ നിലകൊണ്ടിട്ടുള്ളത്. എന്നാല്‍ ആ നിലപാടില്‍ നിന്ന് ഇപ്പോള്‍ വ്യത്യാസം വന്നിരിക്കുന്നു എന്ന തോന്നല്‍ വിശ്വാസികള്‍ക്കിടയില്‍ വന്നിട്ടുണ്ട്. സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി. കേന്ദ്രമാണ് ഇടപെടല്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്കില്‍ കൊടിയുടെ നിറം നോക്കാതെ അവരെ സഹായിച്ചിരിക്കുമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: