ഇടുക്കി: ചന്ദനത്തടി മോഷണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. ചിന്നാര്‍ പാളപ്പെട്ടി സ്വദേശി കാര്‍ത്തിക്കിനെ (18) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദന മോഷണവുമായി ബന്ധപ്പെട്ടു വനപാലകര്‍ കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
വനംവകുപ്പിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു കാർത്തിക്. ”തെറ്റു ചെയ്യുന്നത് ഒരാളും കുറ്റവാളിയാകുന്നതു മറ്റൊരാളുമാണ്. നമ്മള്‍ മാന്യമായി നടന്നാലും നമ്മളാണു കള്ളന്‍. സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഈ ഊരില്‍ ജീവിക്കാന്‍ കഴിയുന്നില്ല, ഇനി ജീവിച്ചിട്ടു കാര്യവുമില്ല” എന്ന വീഡിയോ സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചശേഷമായിരുന്നു കാര്‍ത്തിക് ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കുന്നതിനായി താല്‍ക്കാലിക വാച്ചറായാണ് കാര്‍ത്തിക് ജോലി ചെയ്തിരുന്നത്. ഇതിനിടയിലാണ് ചന്ദന മോഷണവുമായി ബന്ധപ്പെട്ടു വനപാലകര്‍ കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഒരാഴ്ച മുമ്പ് പാളപ്പെട്ടി മേഖലയില്‍ നിന്നു മോഷണം പോയ ചന്ദനമരം വനപാലക സംഘം തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നു കണ്ടെടുത്തു. പ്രതികളെ ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ഈ കേസുകളിലും കാര്‍ത്തികിനെ ഉള്‍പ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: