മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി ആണെങ്കിലും മനുഷ്യരോടും മൃഗങ്ങളോടുമുള്ള അനുകമ്പയില്‍ ഏറ്റവും മുന്നിലാണ് രത്തന്‍ ടാറ്റ. ഇപ്പോള്‍ മാധ്യമങ്ങളോ അധികം ആള്‍ക്കാരോ അറിയാതെ തന്റെ കമ്പനിയിലെ മുന്‍ ജീവനക്കാരനെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിച്ച വിവരവപം പുറത്തുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അസുഖബാധിതനായ ഒരു മുന്‍ ജീവനക്കാരനെ കാണാനാണ് 83 കാരനായ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെ ഫ്രണ്ട്സ് സൊസൈറ്റിയിലേക്ക് യാത്ര ചെയ്തതായി യോഗേഷ് ദേശായി എന്നയാളുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു. ഒരു തരത്തിലും സ്വകാര്യ സന്ദര്‍ശനം പരസ്യപ്പെടുത്തിയിട്ടില്ല, മാധ്യമങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പൂനെയിലെ രത്തന്‍ ടാറ്റയുടെ മുന്‍ ജീവനക്കാരനെ സന്ദര്‍ശിച്ച ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് യോഗേഷ് ഇങ്ങനെ എഴുതി: ‘സര് രത്തന്‍ ടാറ്റ, (83 വയസ്സ്) ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വ്യവസായി, കഴിഞ്ഞ 2 വര്‍ഷമായി രോഗബാധിതനായ തന്റെ മുന്‍ ജീവനക്കാരനെ കാണാന്‍ മുംബൈയില്‍ നിന്ന് പൂനെയിലെ ഫ്രണ്ട്സ് സൊസൈറ്റിയില്‍ എത്തി. ഇങ്ങനെയാണ് ഇതിഹാസങ്ങള്‍ ഉണ്ടാകുന്നത്. മാധ്യമങ്ങളില്ല, അധികം ആരും അറിഞ്ഞതുമില്ല. വിശ്വസ്തരായ ജീവനക്കാരോടുള്ള പ്രതിബദ്ധത സംബന്ധിച്ച് എല്ലാ സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും ഇദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്, പണമല്ല എല്ലാം, പ്രധാനം മനുഷ്യത്വമാണെന്ന് ഇദ്ദേഹം തെളിയിക്കുന്നു.
നേരത്തേ, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ടാറ്റയിലെ തൊഴിലാളികളുടെ കുടുംബത്തെ ടാറ്റ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മുന്‍ ജീവനക്കാരന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കുമെന്നും തെറാപ്പി ചെലവുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ ജീവിതകാലം മുഴുന്‍ നല്‍കാനും ടാറ്റ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: