തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പതിവു പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. നേരത്തേ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കടപത്രം പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും മദ്യവില കൂട്ടാനുള്ള നീക്കം. വിലവര്‍ദ്ധനവിന് ബെവ്കോ സര്‍ക്കാരിനോട് അനുമതി തേടി. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചെന്ന ന്യായീകരണത്തിലാണ് ശുപാര്‍ശ. നേരത്തെ 48 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപ വരെയാണ് ഇത്തരത്തില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചെന്നാണ് വാദം.
ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചാല്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയുണ്ടാകും. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: