കൊടുങ്ങല്ലൂര്‍: അച്ഛന്റെ മരണത്തില്‍ മകനെതിരെ അസ്വഭാവിക മരണത്തിന് കേസ്. എടവിലങ്ങ് കാരപഞ്ചായത്ത്കുളം മണ്ണാട്ടറ ശിവരാമന് (68) മരിച്ച സംഭവത്തിലാണ് മകന് സംജിത്ത് (35) എന്ന കണ്ണനെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കും അടിപിടിയുമുണ്ടായി. വഴക്കിന് ശേഷം ആശുപത്രിയില്‍ പോകാന്‍ ശിവരാമന് അടുത്തുള്ള വീട്ടിലേക്ക് പോകും വഴി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംജിത്ത് പോലീസ് കസ്റ്റഡിയിലാണ്. കൊലപാതക ശ്രമമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് സംജിത്തെന്ന് പോലീസ് പറഞ്ഞു. ഇന്ദിരയാണ് ശിവരാമന്റെ ഭാര്യ. മകള്‍: സന്ധ്യ. മരുമകന്: സമജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: