കൊല്ലം: ശാസ്താംകോട്ട സബ് ട്രഷറി ഉള്‍പ്പെടെയുള്ള ആറ് ട്രഷറികള്‍ക്ക് പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ട്രഷറി ഡയറക്ടര്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
അനന്തമായി നീളുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍മാണ തുകയുടെ വര്‍ധനവിനും വാടകയിനത്തില്‍ ഉണ്ടാകുന്ന ധനനഷ്ടത്തിനും കാരണമാകും. കോവിഡ് രോഗബാധ കെട്ടിടനിര്‍മ്മാണത്തെ ബാധിച്ചെന്ന ട്രഷറി ഡയറക്ടറുടെ വിശദീകരണം കമ്മീഷന് അംഗീകരിച്ചു. ആറുകെട്ടിടങ്ങള്ക്കും സിവില്‍, ഇലക്ട്രിക്കല്‍, സാനിറ്ററി ജോലികള്‍ക്കുള്ള സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടെന്ന് ഡയറക്ടര്‍
അറിയിച്ചു. ശാസ്താംകോട്ട സബ്ട്രഷറി കെട്ടിടത്തിന്റെ സിവില്‍, ഇലക്ട്രിക്കല്‍, സാനിറ്ററി ജോലികള്‍ അന്തിമഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ കനത്ത മഴയും ക്രഷര്നിരോധനവും നിര്‍മാണത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൈനാഗപ്പള്ളി സ്വദേശി ജോണ്‍ മത്തായി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: