മുംബൈ: കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബോളിവുഡ് താരം സല്മാന് ഖാന്റെ സഹോദരന്മാരായ അര്‍ബാസ് ഖാന്, സൊഹൈല്‍ ഖാന്, സൊഹൈലിന്റെ മകന് നിര്വാന് ഖാന് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ 25 നാണ് മൂവരും ദുബായില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയതെ്. ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടും അതു വകവയ്ക്കാതെ മൂവരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
മുംബൈയിലെ താജ് ലാന്‍ഡ്സ് എന്റില്‍ സ്യൂട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്നു അധികൃതര്‍ അറിയിട്ടിച്ചും അവര്‍ അനുസരിച്ചില്ല. ആരോഗ്യ മന്ത്രാലയ ചട്ടപ്രകാരം, യുകെ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ 7 ദിവസത്തെ ഇന്സ്റ്റിറ്യൂഷനല് ക്വാറന്റൈന് സ്വന്തം ചെലവില്‍ നിര്‍ബന്ധമാണ്. ഇതാണ് ഇവര്‍ ലംഘിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മൂന്നുപേരും ക്വാറന്റൈന് വിധേയരാണെന്ന് ബിഎംസി മെഡിക്കല്‍ ഓഫീസര്‍ അറിയിട്ടിട്ടും അത് ഒഴിവാക്കി നാട്ടിലേക്ക് പോയി. ഇതില്‍ ഖാര് പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതായും നിലവില്‍ അന്വേഷണം നടക്കുകയാണെന്നും മുംബൈ പോലീസ് ഡിസിപി (ഓപ്പറേഷന്‍സ്) ചൈതന്യ എസ് വ്യക്തമാക്കി. പകര്‍ച്ചവ്യാധി നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: