ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വാക്സിന് വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തുടക്കം കുറിക്കും. ഈ ആഴ്ച തന്നെ വിതരണം ആരംഭിക്കുന്നതിനുള്ള തിയതി അടുത്തുതന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്.
രാജ്യത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത്ബയോടെക്കിന്റെ കൊവാക്സിന് വാക്സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്ട്രോളര് ഉപാധികളോടെ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയാണ് ഇവ. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് വിതരണം ചെയ്യുക.
കൊവിഷീല്‍ഡ് വാക്സിനായി 1,300 കോടിയുടെ കരാര്‍ കേന്ദ്രസര്‍ക്കാര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഒപ്പുവെക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അറിയിച്ചിരുന്നു. കൊവാക്സിന് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് പരീക്ഷണം നടത്തിയെന്നുമാണ് ബയോടെക്ക് എംഡി കൃഷ്ണ ഏലായും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: