കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ മാസം വിറ്റത് 2,42,046 വാഹനങ്ങള്‍. മുന്‍വര്‍ഷം ഡിസംബറിലെ 2,30,197 യൂണിറ്റിനേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണ് പുതിയ വില്പന. 20,981 യൂണിറ്റ് കയറ്റുമതിയുള്‍പ്പെടെ കമ്പനിയുടെ ഡിസംബറിലെ വില്‍പ്പന 2,63,027 യൂണിറ്റാണ്. 2019 ഡിസംബറിലിത് 2,55,283 യൂണിറ്റായിരുന്നു.
ഒക്ടോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറില്‍ കമ്പനിയുടെ വില്‍പ്പന അഞ്ചു ശതമാനം വളര്‍ച്ചയോടെ മുന്‍വര്‍ഷമിതേ കാലയളവിലെ 10,91,299 യൂണിറ്റില്‍ നിന്നു 11,49,101 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനി വില്‍പ്പന വളര്‍ച്ച നേടിയിരിക്കുകയാണ്. 2021-ല്‍ ഇതു പുതിയ പ്രതീക്ഷ നല്കുന്നു. അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ഇന്ത്യയിലേക്ക് വന്നതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ പുതിയ ഉത്പന്നങ്ങളും മികച്ച സൗജന്യങ്ങളും തയാറാക്കി വരികയാണെന്ന് ഹോണ്ട മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.
കൊറോണ പകര്‍ച്ചവ്യാധി ഉയര്‍ത്തിയ അനിശ്ചിതത്വത്തിനിടയിലും 2020-ല്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ നിരവധി നേട്ടങ്ങളുണ്ടാക്കി. 110 സിസി മുതല്‍ 200 സി സി വരെയുള്ള വിഭാഗത്തില്‍ 12 പുതിയ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ പുതിയ മോഡലായ ഹോര്‍നെറ്റ് 2.0- ഉം ഉള്‍പ്പെടുന്നു. ബിഎസ് 6 നിബന്ധനകളോടു കൂടിയ എട്ടു പുതിയ മോഡലുകളാണ് കമ്പനി 2020-ല്‍ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: