കൊച്ചി: കേന്ദ്ര വിരുദ്ധ രാഷ്ട്രീയമെന്ന അമ്പതാണ്ട് പഴക്കമുള്ള രാഷ്ട്രീയം തുടരാന്‍ സിപിഎം. അടുത്ത ഗഡു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെക്കൊണ്ട് മോദിസര്‍ക്കാരിനെതിരേ പ്രസംഗിപ്പിക്കാനാണ് പദ്ധതി. നിയമസഭാ സമ്മേളനം തുടങ്ങുന്ന ജനുവരി എട്ടിന് നയപ്രസംഗത്തില്‍ മോദി വിരോധവും ഇല്ലാത്ത സംസ്ഥാന ഭരണ നേട്ടവും പറയിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രസംഗം നടത്തിയാലും നടത്തിയില്ലെങ്കിലും വിവാദമാക്കാന്‍ പ്രചാരണ ഏജന്‍സികളെ ഒരുക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സഭാ സമ്മേളനം സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കാന്‍ കൂടുതല്‍ മാധ്യമങ്ങളേയും സിപിഎം വശത്താക്കി.
മന്ത്രിസഭ പാസാക്കുന്ന നയപ്രസംഗം ഗവര്‍ണര്‍ക്ക് അയയ്ക്കും. അത് വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അനിവാര്യമല്ല. ഗവര്‍ണര്‍ക്ക് പ്രസംഗം തിരുത്തണമെന്നാവശ്യപ്പെടാനും അധികാരമുണ്ട്. അത് സ്വീകരിക്കാതിരിക്കാനും സര്‍ക്കാരിനാകും. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളില്‍. കേരളത്തില്‍ പക്ഷേ ഇത് വിവാദമാക്കാന്‍ സിപിഎം പ്രത്യേകം ശ്രദ്ധിക്കും.
കാര്‍ഷിക ബില്‍, കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഗവര്‍ണറെക്കൊണ്ട് വിയോജിപ്പ് പ്രസംഗിപ്പിക്കാനാണ് നീക്കം. എന്നാല്‍, ‘ഞാന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന’ ഗവര്‍ണറുടെ പ്രഖ്യാപനം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ലേഖനത്തോടുള്ള പ്രതികരണമായി ഗവര്‍ണര്‍ അറിയിച്ചത് പരസ്യമായിട്ടുണ്ട്. ഭരണഘടനാപരമായ ഫെഡറലിസത്തെ ദുരുപയോഗിക്കാനും രാഷ്ട്രീയ നേട്ടമാക്കാനുമാണ് സിപിഎം ശ്രമം.
ഇതിലൂടെ ബിജെപിയും കേന്ദ്ര സര്‍ക്കാരും കേരളത്തിനെതരാണെന്ന പ്രചാരണം നടത്തുക, സിപിഎം അജണ്ടയില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും കൊണ്ടുവരിക, യുഡിഎഫിനെ രാഷ്ട്രീയമായി അപ്രസക്തരാക്കുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: