തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇനി മുതല്‍ ശനിയാഴ്ചകളിലും കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമാണ് ക്ലാസ് തുറക്കുന്നത്. ഒരു സമയം 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ഇനി കോളജുകളുടെ പ്രവര്‍ത്തനസമയം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാനും കോളജുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: