ന്യൂദല്‍ഹി: കൊറോണ വാക്സിന് രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉടക്കുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടു കൊറോണ വാക്സിന് അനുമതി നല്‍കിയത് രാഷ്ട്രീയ ലാഭത്തിനാണ്. പെട്ടന്ന് വാക്സിന് അനുമതി നല്‍കുന്നത് രാജ്യത്തെ മരുന്ന് നിര്‍മ്മാണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു. അനുമതി നല്കിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണം. രാജ്യാന്തര തലത്തില്‍ തന്നെ ഇങ്ങനെ ചെയ്യാറുണ്ടെന്നും യെച്ചൂരി പറഞ്ഞു.
രണ്ട് കൊവിഡ് പ്രതിരോധ വാക്സിന് വിതരണാനുമതി നല്‍കിയതില്‍ ഇന്ത്യയെ ലോകാരോഗ്യ സംഘടന അടക്കം അഭിനന്ദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തിയിരുന്നു. കൊവാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് വിശദീകരണം നല്‍കണമെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന് മുമ്പ് അനുമതി നല്‍കിയതിന് എതിരെയാണ് ശശി തരൂര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്കാന് കഴിയുമെന്ന പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകള്‍ക്കും നിലവില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.
ഒരേസമയം രണ്ട് കോവിഡ് വാക്സിനാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ്. വാക്സിന് വിതരണത്തിന് അനുമതി നല്‍കിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: