തിരുവനന്തപുരം: തൃപ്പെരുന്തര പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ എല്‍ഡിഎഫിനെ യുഡിഎഫ് പിന്തുണച്ച വിഷയത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫിനെ പിന്തുണച്ച തീരുമാനം തികച്ചും രാഷ്ട്രീയപരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തരയില് ബിജെപിയും യുഡിഎഫും 6 സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം എത്തിയിരുന്നു. എന്നാല്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ നാല് അംഗങ്ങള്‍ മാത്രമുള്ള എല്‍ഡിഎഫിനെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
തനിക്ക് തന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട് എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിന്ന് മാറി മറ്റു വിജയ സാധ്യതയുള്ള മണ്ഡലത്തിലേയ്ക്ക് മത്സരിക്കാന്‍ ചെന്നിത്തല തയാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരിക്കുകയായിരുന്നു.
അരുവിക്കര, വട്ടിയൂര്‍ക്കാവ് എന്നിങ്ങനെ പലയിടങ്ങളില്‍ മതിസരിക്കുമെന്ന് പ്രചാരിക്കുകയാണ്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്. അവിടുത്തെ ജനങ്ങളെ എനിക്ക് വിശ്വാസമാണ്, മത്സരിച്ചപ്പോഴൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: