ന്യൂദല്‍ഹി: ജനുവരി ആറ് മുതല്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് വ്യോമയാന മന്ത്രാലയം. എട്ട് മുതല്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും അനുമതി നല്‍കിയെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 23 വരെയുള്ള ഷെഡ്യൂളുകളാണ് തീരുമാനമായത്. സാധാരണ നിലയില്‍ ആഴ്ചയില്‍ 70 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. സാഹചര്യം വിലയിരുത്തി, ജനുവരി 23ന് ശേഷം കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ബ്രിട്ടനില്‍ നിന്നെത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. എട്ട് മുതല്‍ 30 വരെ രാജ്യത്തെത്തുന്നവരെയാണ് നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുക. പരിശോധനയ്ക്ക് അവരവര്‍ തന്നെ ബില്ലടയ്ക്കണം. വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ 72 മണിക്കുറുകള്‍ക്ക് മുമ്പ് നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: