കുണ്ടറ: ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ അന്യമായി കുണ്ടറയിലെ മൂന്ന് പ്രധാന ജംഗ്ഷനുകള്‍. ആശുപത്രിമുക്ക്, മുക്കട, ഇളമ്പള്ളൂര്‍ ജങ്ഷനുകളിലാണ് ലൈറ്റില്ലാത്തത്. ഇതുകാരണം ഗതാഗതക്കുരുക്കേറി.
കൊല്ലത്തിനും കൊട്ടാരക്കരയ്ക്കുമിടയില് ഏറ്റവും തിരക്കുള്ളതാണ് കുണ്ടറയിലെ ഈ മൂന്ന് ജങ്ഷനുകളും. ഇതിനൊപ്പം പള്ളിമുക്കിലെയും ആറുമുറിക്കടയിലെയും തിരക്കും അധികരിക്കുകയാണ്. വാഹനങ്ങളുടെ വര്‍ധനവും അശാസ്ത്രീയ പാര്‍ക്കിങ്ങും ജങ്ഷനെ വീര്‍പ്പുമുട്ടിക്കുകയാണ്.
കുണ്ടറ, ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഭരണസമിതികള്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ ട്രാഫിക് അവലോകന കമ്മിറ്റികള്‍ ചേരുകയും ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതിനാവശ്യമായ നടപടിയുണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ട്രാഫിക് അവലോകന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചില പരിഷ്കാരങ്ങള്‍ നടന്നെങ്കിലും ഫലപ്രദമായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കണ്ണനല്ലൂരില്‍ നിന്നും പള്ളിമുക്കില്നിന്നും കൊട്ടാരക്കരയില്‍നിന്നും വരുന്ന റോഡുകള്‍ കൂടിച്ചേരുന്ന ആശുപത്രി ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ പൗരസമിതികള്‍ സമരരംഗത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: