ന്യൂജഴ്സി: കേരളത്തിന്റെ സമ്പദ് ഘടനയില്‍ വളരെ നിര്‍ണ്ണായക പങ്കാണ് പ്രവാസി മലയാളികള്‍ വഹിക്കുന്നതെന്ന് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. വിദേശത്ത് വളരെ അധ്വാനിച്ചാണ് ഒരോ പ്രവാസിയും പണം ഉണ്ടാക്കുന്നത്. അങ്ങനെ ഉണ്ടാക്കുന്ന വിദേശനാണ്യമാണ് കേരളത്തിന്റെ നട്ടെല്ല്. അമേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ ബിസിനസ്സ് ഫോറം ഉദ്ഘാടനം ചെയ്യുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം കോടിയിലധികം രൂപ പ്രവാസികളുടെ നിക്ഷേപമായി കേരളത്തിലെ ബാങ്കുകളിലുണ്ട്. നാട്ടില്‍ ഏതു നല്ല കാര്യം പടുത്തുയര്‍ത്തുമ്പോഴും അതില്‍ വിദേശ മലയാളികളുടെ പങ്ക് ഉണ്ടാകും. ലോകത്തിലെവിടെ ആയാലും ഒരോ പ്രവാസിയും ജന്മനാടുകളുമായുള്ള ബന്ധം കാത്തു സൂക്ഷിക്കണം. അവിടെ ആണ് നമ്മുടെ വേര് എന്നത് മറക്കരുത്. അടുത്ത തലമുറയക്ക് നമ്മുടെ സംസ്ക്കാരവും ഭാഷയും പകര്‍ന്നുകൊടുക്കാന്‍ കഴിയണം. വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബ സമേതം നാട്ടിലെത്താന്‍ ശ്രദ്ധിക്കണം.
ലോകത്തെവിടെ ചെന്നാലും മലയാളി സാന്നിധ്യമുണ്ട്. മലയാളികള്‍ ജീവിക്കുന്ന രാജ്യത്തെ ജനങ്ങളുമായി ഇഴുകി ചേര്‍ന്ന് അവരിലൊരാളിലായി അവരുടെ സ്നേഹം പിടിച്ചെടുക്കുന്നു. യൂസഫലി പറഞ്ഞു.
വിജയത്തിന് കുറുക്കുവഴിയില്ലന്നു പറഞ്ഞ യൂസഫലി, അമേരിക്കയില്‍ നിന്ന് 3000 അധികം യുഎസ് ഉല്പന്നങ്ങള് തന്റെ കമ്പനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.
ഫോമ ബിസിനസ്സ് മാന്‍ ഓഫ് ദ ജനറേഷന് പുരസ്ക്കാരം യുസഫലിക്ക് ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ രണ്‍വീര്‍ ജസ്വാള് സമ്മാനിച്ചു.ജോയി ആലുക്കാസ് എം ജി ജോര്‍ജ്ജ്(മുത്തൂറ്റ്), ഡോ പി എ ഇബ്രാഹിം ഹാജി ( മലബാര്‍ ഗോള്‍ഡ്), സാബു എം ജേക്കബ് ( കിറ്റക്സ്), ഗോകുലം ഗോപാലന് എന്നിവര്‍ ആശംസ നേര്‍ന്നു
അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുക, ബിസിനസ് രംഗത്ത് നിലനിര്‍ത്തുക, വിജയകരമായ ഫോര്‍മുലകള്‍ പങ്കുവയ്ക്കുക, മലയാളികളുുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കുക. തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്കാണ് ബിസിനസ് ഫോറം രൂപീകരിച്ചത്
ഫോമായുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫോമ പ്രസിഡന്റ് അനിയന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്‍ സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍ ട്രഷറര്‍ ബിജു തോണികടവില്‍, ബിസിനസ്സ് ഫോറം സാരഥികളായ ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, വര്‍ക്കി എബ്രഹാം, ജോയി നെടിയകാലായില്‍, ദിലീപ് വര്‍ഗീസ്, സൈമന് കോട്ടൂര്‍, ആനന്ദ് ഗംഗാധരന്, തോമസ് കോശി, ആന്റണി പ്രിന്‍സ്, ഡോ. ഫ്രീമു വര്‍ഗീസ്, സിജൊ വടക്കന്‍, ബാബു ശിവദാസന്‍, മാണി സ്കറിയാ, ഇരഞ്ഞിക്കല്‍ ഹനീഫ്, സജൈ സെബാസ്യന്‍, ഷിനു ജോസഫ്, പ്രകാശ് ജോസഫ്, ജിബി തോമസ്, ഷാന മോഹന്‍, ലെബൊന്‍ മാത്യു. തുടങ്ങി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: