സംഭാല്പൂരി: കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ലോകം പരീക്ഷിച്ച നവീനതകള്ഉപയോഗപ്പെടുത്തിവളരാന് ഐഐഎമ്മുകള്‍ പോലെയുള്ള മാനേജ്മെന്റ് സ്കൂളുകളും മാനേജ്മെന്റ് ബിരുദധാരികളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ അവസരം മുതലാക്കി ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളെ നാളത്തെ ബഹുരാഷ്ട്രകമ്പനികളാക്കി മാറ്റാനും അതുവഴി ഇന്ത്യന്‍ ഉല്പന്നങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അവര്‍ക്ക് കഴിയണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഐഐഎം സംഭാല്പൂരിനായി പുതുതായി പണികഴിപ്പിക്കുന്ന സ്ഥിരം കാംപസിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു പ്രധാനമന്ത്രി നരേദന്ദ്രമോഡി.
കൊവിഡ് 19 കാലത്ത് പരിചയപ്പെടുത്തിയ നവീനതകള്‍ കൃത്യമായി അടയാളപ്പെടുത്താനും പിന്നീട് ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വലിയ മാറ്റങ്ങള്‍ വിപുലമായ തോതില്‍ നടപ്പാക്കാനും ശ്രമിക്കണമെന്നും പ്രധാനമന്ത്രി ഐഐഎമ്മുകള്ലെ ഉപദേശിച്ചു. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിലെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ട് വരാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. 2020ല്‍ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 100 കോടി ഡോളറിനേക്കാള്‍ വിലമതിക്കുന്ന യൂണികോണ്‍ (100 കോടി ഡോളറിലധികം വിപണിമൂല്യമുള്ള സ്റ്റാര്ട്ടുപകളാണ് യൂണികോണുകള്‍) കമ്പനികള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നു.
“ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളാണ് നാളെത്തെബഹുരാഷ്ട്രകമ്പനികള്. ഇതിന് ധാരാളം മാനേജര്‍മാര്‍ ആവശ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു. “ഭൂരിഭാഗം സ്റ്റാര്‍ട്ടപ് കമ്പനികളും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നുള്ളവയാണ്. ഇവിടെ പലരീതിയില്പെട്ട കഴിവുകളുമുള്ള നിരവധി മാനേജര്‍മാരെ ആവശ്യമാണ് ,” പുതിയ സാഹചര്യം സൃഷ്ടിക്കുന്ന തൊഴില്‍സാധ്യതകളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പ്രധാനമന്ത്രി വിശദമാക്കി.
“തൊഴില്രീതികളിലെ മാറ്റങ്ങളും പുതിയ തരം മാനേജര്‍മാരെ ആവശ്യപ്പെടുന്നു. ലോകം ഒരു ആഗോള ഗ്രാമത്തില്‍ നിന്നും (ഗ്ലോബര്‍ വില്ലേജ്) ഒരു ആഗോള തൊഴിലിടമായി (ഗ്ലോബല്‍ വര്‍ക്പ്ലേസ്) മാറിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികത്വങ്ങളെ ആഗോളീകരിക്കാനും അദ്ദേഹം ഐഐഎമ്മുകളെ ഉപദേശിച്ചു. സംഭാല്പുരിയും ഇകാറ്റും ഒഡിഷയുടെ സംപന്ന പാരംപര്യമുള്ള തുണിത്തരങ്ങളാണെന്നും ഇവയ്ക്ക് ആഗോള ബ്രാന്റ് പ്രതിച്ഛായ നല്‍കുന്നതിന് ഐഐഎമ്മുകള്‍ പരിശ്രമിക്കണമെന്നും ഇത് സ്വന്തംകാലില്‍ ഉയര്ന്നുനില്ക്കുന്ന ഇന്ത്യ അഥവാ ആത്മനിര്‍ഭര്‍ ഭാരതം എന്ന ദൗത്യം കൈവരിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: