റോം: പുതുവത്സരാഘോഷങ്ങൾക്കിടെ പക്ഷികളുടെ കൂട്ടക്കൊല. റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പക്ഷികൾ കൂട്ടത്തോടെ ചത്തു കിടക്കുന്ന ദൃശ്യങ്ങൾ എത്തിയത് റോമിൽ നിന്നാണ്. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെടിക്കെട്ടാണ് പക്ഷികളുടെ മരണത്തിന് കാരണം. പക്ഷികളുടെ കൂട്ടക്കൊല എന്നാണ് പക്ഷിസ്നേഹികൾ ഇതിനെ വിശേഷിപ്പിച്ചത്.
മരങ്ങൾ ഏറെയുള്ള പ്രദേശത്ത് ധാരാളം പക്ഷികളും ഉണ്ടായിരുന്നു. പുതുവർഷ ആഘോഷങ്ങൾക്കിടെ പൊട്ടിച്ച പടക്കത്തിന്റെ ശബ്ദം ഈ പക്ഷികളുടെ ജീവനെടുത്തുവെന്ന് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടന പറയുന്നു. പടക്കങ്ങൾ പൊട്ടുമ്പോൾ പക്ഷികൾക്ക് അപകടം ഉണ്ടാകുമെങ്കിലും ഇങ്ങനെ കൂട്ടത്തോടെ ചാവുന്നത് അസാധാരണമാണെന്നും ചിലർ വാദിക്കുന്നു.
ഏതായാലും മൃഗങ്ങൾക്കും പക്ഷികൾക്കും ദോഷകരമാകുന്ന പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: