മാള: മാളയിലെ ഗുരുധര്‍മ്മ ആശുപത്രിക്കു നേരെ ആക്രമണം. അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറിയ സംഘം ഡോക്ടറേയും നേഴ്സിനേയും മറ്റു ജീവനക്കാരേയും ആക്രമിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഡോക്ടറുള്പ്പെടെയുള്ളവര്ക്ക് പരിക്കേറ്റു. അഷ്ടമിച്ചിറയില്‍ ഈ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ഗുരുധര്‍മ്മ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പിന്നീട് ഇയാള്‍ ആശുപത്രി വിട്ടു. ഇയാളെ അന്വേഷിച്ചാണ് അക്രമിസംഘം ആശുപത്രിയില്‍ എത്തിയത്.
ഇവര്‍ അന്വേഷിക്കുന്നയാള്‍ ആശുപത്രിയില്ലെന്ന വിവരം പറഞ്ഞപ്പോള്‍ പ്രകോപിതരായി ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ഇവര്‍ ആക്രമണം നടത്തി. തടയാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അമല്‍ രവിക്ക് പരിക്കേറ്റു. മാള എസ്എച്ച്ഒ സജിന്‍ ശശി സ്ഥലത്തെത്തി അന്വേഷണം നടത്തി. ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: