കോട്ടയം: ജോസ് കെ മാണി പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് വിടാന്‍ എന്‍സിപി നീക്കം തുടങ്ങി. പാലായില്‍ മത്സരിക്കുന്നതിന് മുന്നോടിയായി ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്ക്കും. കുട്ടനാട് സീറ്റ് എന്‍ സി പിയില്‍ നിന്ന് സി പി എം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് എല്‍ഡിഎഫ് വിടണമെന്ന് എന്‍സിപി തീരുമാനിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നടത്തും. സംസ്ഥാനത്ത് പ്രഖ്യാപനം നടന്നാല്‍ ചര്‍ച്ചകള്‍ വേറെ രീതിയിലേക്ക് പോവുമെന്നും അതുകൊണ്ട് ശരദ് പവാര്‍ തന്നെ മുന്നണി മാറ്റം പ്രഖ്യാപിക്കണമെന്നും മാണി സി കാപ്പന് ശരദ് പവാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ വീണ്ടും ശ്രദ്ധകേന്ദ്രമാകുമെന്ന് ഉറപ്പായി.
അതേസമയം, മന്ത്രി ശശീന്ദ്രന് വിഭാഗം മുന്നണി മാറ്റം അംഗീകരിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍, മാണി സി കാപ്പന്് എന്നിവരടങ്ങുന്ന വിഭാഗം യുഡിഎഫില്‍ ചേരും. ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തില്‍ എല്‍ ഡി എഫില്‍ നിന്ന് ഒരു ഘടകക്ഷിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച ചര്‍ച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സജീവമാക്കുകയായിരുന്നു. എന്‍സിപിക്ക് നാല് നിയമസഭ സീറ്റുകള്‍ യുഡിഎഫ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം അഞ്ച് വരെയാകാമെന്ന് എന്‍ സി പി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വരും ദിവസങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: