പുല്‍പ്പള്ളി: പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം സീതാ ദേവി ലവകുശ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. കൊറോണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആഘോഷങ്ങള്‍ ഇല്ലാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമാണ് നടത്തുക എന്ന് ക്ഷേത്രം ട്രസ്റ്റി കുപ്പതോട് രാജശേഖരന് നായര്‍ പറഞ്ഞു.
വെള്ളാട്ട്, കുലകൊത്തല്‍, ആശ്രമക്കൊല്ലി വാത്മീകി ആശ്രമത്തില്‍ ദീപം തെളിയിക്കല്‍, ആചാര്യ ദര്‍ശനം എന്നിവ നടക്കും. ഇന്ന് മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ ദര്‍ശനം, അരി അളവ്, വേടംക്കോട്ട് ക്ഷേത്ര സന്നിധിയില്‍ നിന്നും ഭണ്ഡാര വരവ്, ദീപാരാധന എന്നിവ നടക്കും. നാളെ ഒമ്പത് മണിക്ക് വില്ല് ചാരല്, വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍, ഏരിയപ്പള്ളിയില്‍ നിന്നും ഇളനീര്‍ക്കാവ് വരവ് എന്നിവ നടക്കും.
തിങ്കളാഴ്ച്ച ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രത്തില്‍ പൂജ, വിശേഷാല്‍ ഉച്ചപൂജ, ദീപാരാധന, തോറ്റം, ചുറ്റ് വിളക്ക്, സോപാന നൃത്തം എന്നിവ നടക്കും. അഞ്ചിന് ചൊവ്വാഴ്ച്ച ചേടാറ്റിന്‍ കാവില്‍ കലശവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: