ശിവാജി ക്രുദ്ധനായി വായുവേഗത്തില്‍ സൈനികരുമായി ചെന്ന് സൂറത്ത് നഗരം ആക്രമിച്ചു. ശിവാജി എത്തി എന്ന വാര്‍ത്ത കേട്ട് നഗരത്തില്‍ നിലവിളിയാരംഭിച്ചു. അനേകം പേര് സ്വരക്ഷക്കായി കോട്ടക്കകത്ത് പ്രവേശിച്ചു. എന്നാല്‍ ഈ പരിതസ്ഥിതിയിലും ഇംഗ്ലീഷുകാര്‍ അവരുടെ ഇരുന്നൂറ് സൈനികരുമായി നഗരത്തില്‍ മാര്‍ച്ച് നടത്തി, കച്ചവടക്കാരും ആയുധമെടുത്ത് ആത്മരക്ഷയ്ക്കായി തയ്യാറെടുത്ത് നിന്നു.
മറാഠാ സൈനികര്‍ ഒരു കൈയില്‍ തീപ്പന്തവും മറുകയ്യില്‍ വാളുമായി യമദൂതന്മാരെപ്പൊലെ പാഞ്ഞുവന്നു.
നഗരത്തിന്റെ വാതില്‍ തകര്‍ത്ത് അവര്‍ നിരനിരയായി വിപണിയില്‍ പ്രവേശിച്ചു. ഓരോ വഴിയിലും തിരഞ്ഞെടുക്കപ്പെട്ട കടകള്‍ കൊള്ളയടിച്ചു. ചെറിയ വസ്തുക്കള്‍ അവര്‍ തൊട്ടതേയില്ല. മുത്തുകള്‍, രത്നങ്ങള്‍, വജ്രങ്ങള്‍, വൈഡൂര്യങ്ങള്‍ എന്നിവ മാത്രമാണെടുത്തത്. നഗരത്തിന് വെളിയില്‍ ശിവാജി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ കുന്നുപോലെ കനകം മുതലായവ വന്നുപതിക്കുന്നുണ്ടായിരുന്നു. ഇതായതഖാന് കോട്ടയില്‍നിന്നും പീരങ്കി പ്രയോഗിക്കാന്‍ ആരംഭിച്ചു.
അതുകൊണ്ട് ഒരു മറാഠാ സൈനികനും ഒരു മുറിവുപോലും പറ്റിയില്ല. എന്നുമാത്രമല്ല നഗരത്തിലെ അനേകം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.
നഗരത്തില്‍ വലിയ ബഹളമായിരുന്നു കൊള്ളയടിയും തീവെപ്പും നടക്കുകയായിരുന്നു. സ്വരാജ്യത്തിന്റെ സൈനികര്‍ ശ്രദ്ധാപൂര്‍വം അവരുടെ പ്രവൃത്തിയിലേര്പ്പെട്ടിരിക്കയായിരുന്നു. എന്നാല്‍ സ്ത്രീകളും കുട്ടികളും ഉപദ്രവിക്കപ്പെട്ടില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടില്ല. മതഗുരുക്കന്മാര്‍ പീഡിപ്പിക്കപ്പെട്ടില്ല. സാധാരണ ജനങ്ങളെയും നിര്ധനന്മാരെയും തീരെ ബാധിച്ചില്ല, ഇത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നഗരത്തിലെ പരോപകാരികളായ ധനികന്മാരെയും കൊള്ളയടിക്കുന്നതില്‍നിന്നും ഒഴിവാക്കി. അവരില്‍ ഒരു ഡച്ചുകാരനും ഒഴിവാക്കപ്പെട്ടു. ഇയാള്‍ വലിയ ദാനശീലനായിരുന്നു. ബഹര്‍ജി ഇങ്ങനെയുള്ള ഓരോരുത്തരുടെയും വിവരം ശേഖരിച്ചിട്ടുണ്ടായിരുന്നു. ആ ഡച്ചുകാരനായ ധനികന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എങ്കിലും അദ്ദേഹത്തിന്റെ ഗൃഹം സ്പര്‍ശിച്ചില്ല.
അബിസീനിയയില്‍ നിന്നും ഔറംഗസേബിന് സമ്മാനമായി ലഭിച്ച ധനരാശി ശിവാജിക്ക് സമ്മാനമായി ലഭിച്ചു. വേറെ ചില കച്ചവടക്കാര്‍ 30 പെട്ടികളിലാക്കി രഹസ്യമായി രത്നവും സ്വര്‍ണവും നഗരത്തിനു വെളിയില്‍ നദിക്കക്കരെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിവരം അറിഞ്ഞു. അത് പിടിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തു. ശിവാജിയുടെ രഹസ്യവിഭാഗം നഗരത്തിനകത്തും പുറത്തും സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശത്രുവിന്റെ വരവ് ഏതു ഭാഗത്തുകൂടി ഉണ്ടായാലും രണ്ടുമൂന്നു ദിവസം മുന്‍പ് വിവരം ലഭിക്കാനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.
ഈ പരിതസ്ഥിതിയിലും ഇംഗ്ലീഷുകാര്‍ അവരുടെ ധനം രക്ഷിക്കാന്‍ സന്നദ്ധരായിരുന്നു. അവര്‍ കാണിച്ച അച്ചടക്കവും ധൈര്യവും പ്രശംസനീയമായിരുന്നു. ശിവാജി അവരെ ഭയപ്പെടുത്താന്‍ മൂന്നു തവണ പത്രം അയച്ചു. എന്നിട്ടും അവര്‍ കീഴടങ്ങിയില്ല. അവസാനം അവര്‍ ഇനിയും ദൂതനെ അയച്ചാല്‍ അവനെ ഖണ്ഡിച്ചു കളയുമെന്നു മറുപടിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: