തിരുവനന്തപുരം: ‘സമ്പൂര്‍ണ അവബോധത്തിന് ഒരു ആഗോള വിദ്യാഭ്യാസനയം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിന്റെ വിദ്യാഭ്യാസകമ്മീഷന് 2021 ഫെബ്രുവരി / മാര്‍ച്ചില്‍ നടത്തുന്ന ഓണ്‍ലൈന്‍ ആഗോള സമ്മേളനത്തിലേക്ക് വിദ്യാഭ്യാസപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരില്‍ നിന്നും മുന്‍കൂര്‍ രജിസ്ട്രേഷനുള്ള അപേക്ഷയും പ്രബന്ധങ്ങളും ക്ഷണിച്ചു. അടിസ്ഥാനപരവും സംയോജിതവും പ്രകൃത്യധിഷ്ഠിതവും മാനവികവുമായ വിദ്യാഭ്യാസം കൈവരിക്കുന്നതിനുള്ള ഒരു ആഗോള വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കിടുകയാണ് ഉദ്ദേശ്യമെന്ന് ജി.ഇ.പി ആഗോള വിദ്യാഭ്യാസകമ്മീഷന് ചെയര്മാന് ഡോ സി.വി.ആനന്ദബോസ് അറിയിച്ചു.
നയം വികസിപ്പിക്കുന്നതിന് ഒന്‍പതു മേഖലകളില്‍ വിദഗ്ദ്ധ ഗ്രൂപ്പുകള്‍ രൂപീകരിക്കും. വിദഗ്ദ്ധ ഗ്രൂപ്പുകളിലേക്കും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. പ്രബന്ധങ്ങളുടെ ദൈര്‍ഘ്യം 4,500 വാക്കുകളില്‍ കവിയാന്‍ പാടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രജിസ്ട്രേഷനും നാമനിര്‍ദ്ദേശപത്രികയും https://www.global-energy-parliament.net/educonf എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ശാസ്ത്രം, സുസ്ഥിരത, സമാധാനം എന്നിവ ലക്ഷ്യമാക്കി സ്വാമി ഈശയുടെ മാര്‍ഗദര്‍ശനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈശ വിശ്വവിജ്ഞാന ട്രസ്റ്റ് കഴിഞ്ഞ 22 വര്‍ഷമായി തിരുവനന്തപുരത്തെ പരീക്ഷണ വിദ്യാലയമായ ഈശ വിശ്വവിദ്യാലയത്തില്‍ പരിശീലിപ്പിക്കുന്ന ‘സമ്പൂര്‍ണ്ണ അവബോധത്തിനായുള്ള വിദ്യാഭ്യാസ’രീതിയാണ് ജി.ഇ.പി വിദ്യാഭ്യാസകമ്മീഷന് പ്രചോദനമായതെന്ന് ചെയര്മാന് ഡോ ആനന്ദബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: