ന്യൂദല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മേയ് നാലു മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ജൂണ്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 1 മുതലാണ് ആരംഭിക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. പരീക്ഷാ ഫലം ജൂലൈ പതിനഞ്ചിനകം പ്രഖ്യാപിക്കും.
ഡിസംബര്‍ 31ന് 2021ലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞാഴ്ച മന്ത്രി പറഞ്ഞിരുന്നു. സിലബസില്‍നിന്ന് നേരത്തെ തന്നെ 30 ശതമാനം കുറച്ചിരുന്നു. ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുടെ തീയതിയും സമയവും ലഭിക്കും. സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: