ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം, കര്‍ണാടകത്തിലെ തുമകരു എന്നിവിടങ്ങളില്‍ വ്യാവസായിക ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കൃഷ്ണപട്ടത്ത് 2139.44 കോടി രൂപ ചെലവിലും തുമകുരുവില്‍ 1701.81 കോടി രൂപ ചെലവിലുമാണ് വ്യവസായിക ഇടനാഴി സ്ഥാപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇത് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 3,883.80 കോടി രൂപ ചെലവില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് വിവിധോദ്ദേശ്യ ചരക്കുനീക്കം കേന്ദ്രവും, ബഹുതല ഗതാഗത സൗകര്യവുമൊരുക്കുന്നതിനും മന്ത്രിസഭ അനുമതി നല്കി.
ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതിക്ക് കീഴിലാണ് കൃഷ്ണപട്ടണത്തും തുമകുരുവിലും വ്യാവസായിക മേഖലകള്‍ക്ക് അനുമതി നല്‍കിയത്. ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴിയിലെ വികസനത്തിനും നിരവധി തൊഴിലവസരങ്ങള്‍ക്കും ഇവ വഴിതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: