കൊല്‍ക്കത്ത: തൃണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി ബിജെപിയിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹോദരന്‍ സൗമേന്ദു അധികാരിക്കെതിരെ നടപടിയുമായി പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍. സൗമേന്ദു അധികാരിയെ നിര്‍ണായ സ്ഥാനത്തുനിന്ന് നീക്കി നോട്ടിസ് പുറപ്പെടുവിച്ചു.
കോണ്ടെയ് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണായി സിദ്ധാര്‍ഥ് മൈതിയെ നിയമിച്ചതായി ഇതില്‍ പറയുന്നു. സൗമേന്ദു അധികാരിയെ ഈ സ്ഥാനത്തുനിന്ന് നീക്കിയാണ് നിയമനം. മമതയുടെ വിശ്വസ്തന്‍ ഫര്‍ഹാദ് ഹക്കിം നയിക്കുന്ന നഗരവികസന മുന്‍സിപ്പല്‍ കാര്യ വകുപ്പാണ് തീരുമാനമെടുത്തത്.
എന്നാല്‍ സുവേന്ദുവിന്റെ കുടുംബവുമായി ബിജെപി എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയതായി ഇതുവരെ വിവരമില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരനും അച്ഛനും ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഡിസംബര്‍ 17-നാണ് സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി പുറത്തെത്തി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: