കോഴിക്കോട്: എഴുപതിന്റെ നിറവില്‍ നില്ക്കുന്ന കേസരി പുസ്തകപ്രകാശന രംഗത്തേക്കും. കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം കേസരി ആസ്ഥാന മന്ദിര ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു.
കേസരി പ്രസിദ്ധീകരിച്ച കേസരിയുടെ 70 വര്‍ഷത്തെ പ്രവര്‍ത്തനവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ലേഖന സമാഹാരവും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി എഴുതിയ നല്‍മൊഴി തേന്മൊഴി, കേരളത്തില്‍ ബലിദാനികളായ സംഘ വിവിധക്ഷേത്രസംഘടനാ പ്രവര്‍ത്തകരെക്കുറിച്ച് ഡോ. എ.കെ. മോഹന്‍ദാസ്, വി.എന്‍. ഗോപിനാഥ്, ഷാബു പ്രസാദ് എന്നിവര്‍ സംയോജകരായി പ്രസിദ്ധീകരിച്ച ആര്‍എസ്എസ് ഇന്‍ കേരള സാഗ ഓഫ് സ്കൂള്‍, കേസരിയുടെ പ്രയാണത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന എം. രാഘവനെ കുറിച്ച് കേസരി സഹപത്രാധിപര്‍ ടി. വിജയന് രചിച്ച ജീവചരിതം മൗനതപസ്വി എന്നീ പുസ്തകങ്ങളും,
കുരുക്ഷേത്രപ്രകാശന്‍ പുസ്തകങ്ങളായ ആര്. ഹരി എഴുതിയ ജ്യോതിര്‍ഗമയ, ഭാരതരാഷ്ട്രത്വത്തിന്റെ അനന്തപ്രവാഹം എന്നീ പുസ്തകങ്ങളും കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്. മധു രചിച്ച കാലവാഹിനിയുടെ കരയില്‍, വി.എസ്. ഹരിശങ്കരന്റെ കള്‍ച്ചറല്‍ ടെററിസം, കണ്ഫഌക്ട്സ് ആന്‍ഡ് ഡിബേറ്റ്സ് ഓണ്‍ കള്‍ച്ചറല്‍ പാസ്റ്റ് എന്നീ പുസ്തകങ്ങളും ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: