കരുനാഗപ്പള്ളി: ധനുമാസത്തിലെ വ്രതത്തിന്റെ കരുത്തില്‍ പുതിയകാവിലെ തയ്യില്‍ ഗൃഹത്തില്‍ ആ വനിതാകൂട്ടായ്മ ഒത്തുകൂടി, തിരുവാതിര ആഘോഷിക്കാന്‍.
ഇക്കുറി കരുനാഗപ്പള്ളി തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എംബിബിഎസ് വിദ്യാര്‍ഥികളായ ആര്‍ഷാ ഉണ്ണി എത്തിയത് അമേരിക്കയില്‍ നിന്നാണ്. ജിഷയും ജിന്‍സിയും എത്തിയതാകട്ടെ ചൈനയില്‍ നിന്നും. ആനച്ചല്‍ ഗവ.യുപിഎസിലെ ആര്യടീച്ചറും പരവൂര്‍ എച്ച്എന്വി ഗേള്‍സ് ഹൈസ്കൂളിലെ ആരുണി ടീച്ചറും ഇവര്‍ക്ക് പരിശീലനം നല്കി.
പ്രോഗ്രാം കോഡിനേറ്റര്‍ ലേഖയാണ്. എല്ലാ ഓണത്തിനും ധനുമാസത്തിരുവാതിര ആഘോഷിക്കാനും ഇവര്‍ ഒത്തുകൂടുന്നത് പതിവാണ്. സംഘത്തിലെ പലരും പല വഴിക്കായി പണ്ടിരിഞ്ഞു. ചിലര്‍ വിവാഹിതരായി വിവിധ സ്ഥലങ്ങളിലാണ്. മറ്റുള്ളവര്‍ പഠനത്തിനായി വിദേശത്തും. എന്നാലും അവര്‍ ഈ വിശേഷദിവസങ്ങളില്‍ ഒത്തുകൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: