ലഖ്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സിറ്റിങ് സീറ്റായ അമേഠിയില്‍ തറപറ്റിച്ച സ്മൃതി ഇറാനി അടുത്ത വെല്ലുവിളിയുമായി രംഗത്ത്. 2024 തെരഞ്ഞെടുപ്പില്‍ റായ് ബറേലിയും ബിജെപി സ്വന്തമാക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ് ബറേലി. തന്റെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തവേ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകായായിരുന്നു സ്മൃതി.
അമേഠി മുന്‍ എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നും ആശയക്കുഴപ്പം വിതയ്ക്കാന്‍ നുണകളും വഞ്ചനയും പ്രചരിപ്പിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. ”ഈ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ സീറ്റായ റായ് ബറേലിയുടെ ലോക്സഭാ സീറ്റും നഷ്ടപ്പെടുമെന്ന് സ്മൃതി പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ റായ് ബറേലിക്കായി നിരവധി പദ്ധതികള്‍ പാസാക്കിയതെങ്ങനെയെന്നും വരും നാളുകളില്‍ നിരവധി വികസന പദ്ധതികള്‍ റായ് ബറേലിയില്‍ നടപ്പാക്കുമെന്നും സ്മൃതി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സ്മൃതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: