Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പച്ചക്കറി താങ്ങുവില: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചു

വാഴ കര്‍ഷകരാണ് സര്‍ക്കാരിന്റെ താങ്ങുവിലയില്‍ ഏറെയും കബളിപ്പിക്കപ്പെട്ടത്. ഉത്പാദനം കൂടിയതോടെ വിളവിന് ഉത്പാദന ചെലവ് പോലും ലഭിക്കാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഏത്തന്‍, ഞാലിപ്പൂവന്‍ ഉള്‍പ്പെടെ കൃഷി ചെയ്തിട്ടും മുടക്കുമുതല്‍ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Dec 28, 2020, 09:52 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ നിയമസഭ ചേരാന്‍ തിടുക്കം കൂട്ടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം ചര്‍ച്ചയാവുന്നു. പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി തട്ടിപ്പാണെന്നാണ് വ്യക്തമാകുന്നത്. സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ താങ്ങുവില പ്രഖ്യാപിച്ചത്  കര്‍ഷകരെ കബളിപ്പിച്ചതിനു തുല്യമായെന്നാണ് വിമര്‍ശനം.  സംസ്ഥാനത്ത് വ്യാപകമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പലതും താങ്ങുവിലയേക്കാള്‍ താഴ്‌ത്തി വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. കേരളപിറവി ദിനത്തിലാണ് പതിനാറ് ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില നിലവില്‍ വന്നത്.

വാഴ കര്‍ഷകരാണ് സര്‍ക്കാരിന്റെ താങ്ങുവിലയില്‍ ഏറെയും കബളിപ്പിക്കപ്പെട്ടത്. ഉത്പാദനം കൂടിയതോടെ വിളവിന് ഉത്പാദന ചെലവ് പോലും ലഭിക്കാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഏത്തന്‍, ഞാലിപ്പൂവന്‍ ഉള്‍പ്പെടെ കൃഷി ചെയ്തിട്ടും മുടക്കുമുതല്‍ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയിലും കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഏത്തക്കയ്‌ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വില കിലോയ്‌ക്ക് 30 രൂപയാണ്. എന്നാല്‍ വിഎഫ്പിസികെ വിപണിയില്‍ പോലും 20നും 25നും ഇടയിലുള്ള വിലയ്‌ക്ക് വില്‍ക്കേണ്ട അവസ്ഥയാണ്.

പാളയന്‍കോടന്‍ വാഴക്കുലകള്‍ക്കാണ് ഏറ്റവും വിലത്തകര്‍ച്ച, കിലോയ്‌ക്കു 10 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. ഞാലിപ്പൂവന്‍ കിലോയ്‌ക്ക് 60 മുതല്‍ 70 വരെ ഉണ്ടായിരുന്ന സ്ഥാനത്ത് 40 രൂപയ്‌ക്കു താഴെയാണ് വില ലഭിക്കുന്നത്. വിപണിയില്‍ ആവശ്യത്തിലേറെ കുലകളാണ് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ധാരാളമായി കായ്കള്‍ എത്തുന്നതും വിലത്തകര്‍ച്ചയ്‌ക്കു കാരണമാകുന്നു.

പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും  ആഴ്ചകളായി വില കുറച്ചാണ് വില്‍പ്പന. പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് സംഭരിച്ചു വില്‍ക്കാന്‍ കഴിയില്ലെന്നാണ് വിഎഫ്പിസികെ അധികൃതര്‍ പറയുന്നത്. സംഭരണ സംവിധാനവും സൂക്ഷിച്ചുവയ്‌ക്കാനുള്ള സംവിധാനവും ഇല്ലാത്തതാണ് പ്രതിസന്ധി.  

നേന്ത്രപ്പഴം-വയനാടന്‍ നേന്ത്രപ്പഴം (30-24 രൂപ), ഉരുളക്കിഴങ്ങ് (20), കാരറ്റ് (21), കപ്പ (12), വെണ്ട (20), കുമ്പളങ്ങ (9), പാവയ്‌ക്ക (30), തക്കാളി (8), കൈതച്ചക്ക (15), വെളുത്തുള്ളി (139), പടവലം (30), വെള്ളരി (8), കാബേജ് (11), ബീറ്റ്‌റൂട്ട് (21), ബീന്‍സ് (28), പയര്‍ (34) എന്നിങ്ങനെയാണ് താങ്ങുവില. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നവയാണ്. ഇവ ധാരാളമായി ഇവിടേക്ക് എത്തുന്നതിനാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നവ വളരെ കുറഞ്ഞ വിലയ്‌ക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.  

നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കാതെ സംസ്ഥാനം

ആലപ്പുഴ: നെല്ലിന്റെ സംഭരണവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി കൂട്ടാതെ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ നെല്ലു സംഭരണവില കിലോയ്‌ക്ക് 27.48 രൂപയാണ്. നാലു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില അഞ്ചു രൂപ വരെ വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാലത്തിനിടെ 80 പൈസ മാത്രമാണ് കൂട്ടിയത്. 2020-21 സീസണില്‍ കേന്ദ്ര സംഭരണവില 18.68 രൂപയായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം 8.80 രൂപ മാത്രമായി തുടരുന്നു.

Tags: കര്‍ഷകര്‍കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : യുവാവ് പിടിയിൽ

ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ അഗ്നി5 എന്ന ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍

ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബായ ‘അഗ്നി 5’ എത്തുന്നു; പോര്‍മുന വഹിക്കുക 7500 കിലോ സ്ഫോടകവസ്തു; പാകിസ്ഥാനും ചൈനയും വിറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies