കൊച്ചി: അണ്‍ എയ്ഡഡ് സ്‌കൂള്‍ജീവനക്കാരുടെ സംരക്ഷണത്തായി നിയമസഭ അടിയന്തിരമായി നിയമ നിര്‍മ്മാണം നടത്തണമെന്നും മിനിമം വേതനം ഉടന്‍ പ്രഖ്യാപിക്കണമെന്നും ബി.എം.എസ്സ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ജീവനക്കാരുള്ള മേഖലയാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സര്‍ക്കാരുകളുടെ നയവൈകല്യം മൂലം തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ചൂഷണത്തിന് വിധേയമായി ജോലി ചെയ്യേണ്ടി വരുന്നു. തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിയമം ഉണ്ടെങ്കിലും ഒരേ യോഗ്യത ഉള്ള അണ്‍ എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നു.
ഈ മേഖലയിലെ ജീവനക്കാര്‍ സംഘടിത മാനേജ്‌മെന്റുകളുടെ കൊടിയ ചൂഷണത്തിനും വിധേയരായികൊണ്ടിരിക്കുന്നു. എന്നാല്‍ ഈ മേഖലയില്‍ ജീവനക്കാരുടെ സംരക്ഷണത്തിന് യാതൊരു നിയമങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. ജീവനക്കാരുടെ സംരക്ഷണത്തിനായി 2017-ലെ നയം പ്രസംഗത്തിലും 2018, 2019-ലെ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിലും അല്ലാതെ ഈ മേഖലയില്‍ ജീവനക്കാര്‍ക്കായി നിയമനിര്‍മ്മാണം നടപ്പിലാക്കിയിട്ടില്ല. അദ്ധ്യാപകേതര ജീവനക്കാര്‍ക്ക് 2018 നുശേഷം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റി 2019 ല്‍ ഗവണ്‍മെന്റിലേക്ക് ശുപാര്‍ശ ചെയ്തിട്ടും നാളിതുവരെയായും പുതുക്കിയ മിനിമം വേതനം പ്രഖ്യാപിച്ച് നടപ്പിലാക്കിയിട്ടില്ല.
കൊറോണ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുത്തിട്ടും മാനേജ്‌മെന്റ് നിലവിലുള്ള ശമ്പളത്തിന്റെ പകുതിയും അതില്‍ കുറവുമായി ആണ് നിലവില്‍ ശമ്പളം നല്‍കുന്നത്. എന്നാല്‍ കുട്ടികളില്‍ നിന്ന് മുഴുവന്‍ ഫീസും വാങ്ങികൊണ്ട് ചൂഷണവും കൊള്ളയും നടത്തിയിട്ടും, സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ സംരക്ഷകരായി മാറുന്നു.
ബി.എം.എസ്സ് പ്രമേയത്തില്‍ കുറ്റപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: