Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരമാലയില്‍ നിന്ന് വൈദ്യുതി, പ്രഖ്യാപനം നടത്തി ആറ് മാസം കഴിഞ്ഞിട്ടും അനക്കമില്ല; വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാനം നല്‍കിയില്ലെന്ന് കേന്ദ്രം

തിരമാലയില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി പരീക്ഷണാര്‍ഥം ഉല്‍പ്പാദിപ്പിച്ച് വിജയിച്ചാല്‍ വ്യാപകമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയ്‌ക്കാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം തെരഞ്ഞെടുത്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 27, 2020, 05:02 pm IST
in Kerala

കൊച്ചി: കേരളം തിരമാലയില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്നുവെന്ന് ആറുമാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് അനക്കമില്ല. നമ്പര്‍ വണ്‍ കേരളത്തിന്റെ സ്വന്തം എന്ന് വിശദീകരിക്കപ്പെട്ട പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ സഹകരണവും പ്രഖ്യാപിച്ചതാണ്. കേരള വൈദ്യുതി ബോര്‍ഡ് മേല്‍നോട്ടം സ്വയം ഏറ്റെടുത്തതാണ് പദ്ധതി. പക്ഷേ, പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ഇനിയും കൊടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.

കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം ആവശ്യപ്പെട്ട വിശദ പദ്ധതി കേരളം സമര്‍പ്പിച്ചിട്ടില്ല. കേരളമാണ് പദ്ധതിക്ക് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററെ നിയോഗിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഓസില്ല പവര്‍ കമ്പനിയാണ് പദ്ധതി റിപ്പോര്‍ട്ട് നല്‍കേണ്ടത്. അമേരിക്കന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി. തിരമാലയില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി പരീക്ഷണാര്‍ഥം ഉല്‍പ്പാദിപ്പിച്ച് വിജയിച്ചാല്‍ വ്യാപകമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയ്‌ക്കാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം തെരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മതവും അനുമതിയും ചട്ടപ്രകാരം ഉറപ്പാക്കിയാണ് പദ്ധതി. കേന്ദ്ര ഊര്‍ജ മന്ത്രാലയം, സമുദ്ര ഗവേഷണ വകുപ്പ്, മദ്രാസ് ഐഐടി, കേരള വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സംയുക്ത പദ്ധതിയാണ്. എന്നാല്‍ സംസ്ഥാനം കടല്‍ത്തിരയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. 20 കോടിയോളം രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്നത്.

മുപ്പതു വര്‍ഷത്തോളം മുമ്പ് വിഴിഞ്ഞത്ത് തിരയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി പരീക്ഷിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം കണ്ടില്ല. ഇത്തവണ കടലില്‍ പൊന്തിക്കിടക്കുന്ന സംവിധാനങ്ങളാണ് വിനിയോഗിക്കുന്നത്. അമേരിക്കയില്‍ ഓസില്ല എന്ന കമ്പനി ഇതിനുള്ള പദ്ധതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലാദ്യമായി കേരളത്തില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയം കമ്പനി ഉദ്യോഗസ്ഥരോട് ആര്‍ഡി ആന്‍ഡ് ഡി (ഗവേഷണ, വികസന അടിസ്ഥാനത്തില്‍) രൂപത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വരെ കമ്പനി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.