കൊച്ചി: കേരളം തിരമാലയില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്നുവെന്ന് ആറുമാസം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് അനക്കമില്ല. നമ്പര്‍ വണ്‍ കേരളത്തിന്റെ സ്വന്തം എന്ന് വിശദീകരിക്കപ്പെട്ട പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ സഹകരണവും പ്രഖ്യാപിച്ചതാണ്. കേരള വൈദ്യുതി ബോര്‍ഡ് മേല്‍നോട്ടം സ്വയം ഏറ്റെടുത്തതാണ് പദ്ധതി. പക്ഷേ, പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ഇനിയും കൊടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.
കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം ആവശ്യപ്പെട്ട വിശദ പദ്ധതി കേരളം സമര്‍പ്പിച്ചിട്ടില്ല. കേരളമാണ് പദ്ധതിക്ക് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററെ നിയോഗിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഓസില്ല പവര്‍ കമ്പനിയാണ് പദ്ധതി റിപ്പോര്‍ട്ട് നല്‍കേണ്ടത്. അമേരിക്കന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി. തിരമാലയില്‍നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി പരീക്ഷണാര്‍ഥം ഉല്‍പ്പാദിപ്പിച്ച് വിജയിച്ചാല്‍ വ്യാപകമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയ്‌ക്കാണ് തിരുവനന്തപുരത്തെ വിഴിഞ്ഞം തെരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മതവും അനുമതിയും ചട്ടപ്രകാരം ഉറപ്പാക്കിയാണ് പദ്ധതി. കേന്ദ്ര ഊര്‍ജ മന്ത്രാലയം, സമുദ്ര ഗവേഷണ വകുപ്പ്, മദ്രാസ് ഐഐടി, കേരള വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സംയുക്ത പദ്ധതിയാണ്. എന്നാല്‍ സംസ്ഥാനം കടല്‍ത്തിരയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. 20 കോടിയോളം രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്നത്.
മുപ്പതു വര്‍ഷത്തോളം മുമ്പ് വിഴിഞ്ഞത്ത് തിരയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി പരീക്ഷിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം കണ്ടില്ല. ഇത്തവണ കടലില്‍ പൊന്തിക്കിടക്കുന്ന സംവിധാനങ്ങളാണ് വിനിയോഗിക്കുന്നത്. അമേരിക്കയില്‍ ഓസില്ല എന്ന കമ്പനി ഇതിനുള്ള പദ്ധതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലാദ്യമായി കേരളത്തില്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയം കമ്പനി ഉദ്യോഗസ്ഥരോട് ആര്‍ഡി ആന്‍ഡ് ഡി (ഗവേഷണ, വികസന അടിസ്ഥാനത്തില്‍) രൂപത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വരെ കമ്പനി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: